നെഹ്റു ട്രോഫി വള്ളംകളി നടന്ന പുന്നമടക്കായലിന്റെ ഓളപ്പരപ്പില്‍ ആവേശം വിതറി മമ്മൂട്ടിയും.
ശനിയാഴ്ച നടന്ന 59-ാം നെഹ്റുട്രോഫി ജലോത്സവത്തിന്റെ ഇടവേളയില്‍ വൈകുന്നേരം അഞ്ചേകാലോടെയാണ് ഇളംപച്ച ഖദര്‍ ഷര്‍ട്ടും പച്ച കരയുള്ള കസവുമുണ്ടുടുത്ത് സ്പീഡ്ബോട്ടില്‍ ട്രാക്കില്ക്കയറി മമ്മൂട്ടി വന്നത്.
ട്രാക്കിന്റെ ഇരുവശങ്ങളിലും തിങ്ങിക്കൂടിയവരെ സ്പീഡ്ബോട്ടിലിരുന്ന് അഭിവാദ്യം ചെയ്തശേഷം പ്രധാനവേദിയിലെത്തി. താരത്തെ കണ്ട് നാട്ടുകാരും ആവേശഭരിതരായി.
തച്ചിലേടത്ത് ചുണ്ടന് ഉള്‍പ്പെടെ സിനിമകളില്‍ പലപ്രാവശ്യം കൃത്രിമവള്ളംകളികളില് പങ്കെടുത്തിട്ടുണെ്ടങ്കിലും യഥാര്‍ഥ മത്സരം കാണുന്നത് തന്റെ ജീവിതത്തിലാദ്യമാണെന്നും ആശംസാ പ്രസംഗത്തില്‍ മമ്മൂട്ടി പറഞ്ഞു. വള്ളംകളിതീരുംവരെ പ്രധാന വേദിയിലിരുന്നും എണീറ്റും കളിക്കാരെ പ്രോത്സാഹിപ്പിക്കാനും മമ്മൂട്ടി ഉണ്ടായിരുന്നു.
ആലപ്പുഴയില്‍ ഷൂട്ടിങ് നടക്കുന്ന വെനീസിലെ വ്യാപാരിയുടെ ലൊക്കേഷനില്‍ നിന്നാണ് മമ്മൂട്ടി വള്ളംകളി കാണാനെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല