പ്രസിഡന്റുതെരഞ്ഞെടുപ്പിന്റെ പ്രചാരണമെന്നോണം സാധാരണ അമേരിക്കക്കാരെ അടുത്തറിയാന്‍ പ്രസിഡന്റ് ബറാക് ഒബാമ ബസ്‌യാത്ര നടത്തുന്നു. തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസ മാണു മിന്നസോട്ട, ലോവ, ഇല്ലിനോയി എന്നീ സംസ്ഥാനങ്ങളില്‍ ഒബാമ ബസ് യാത്രയെന്ന സാഹസത്തിന് ഇറങ്ങുന്നത്.
2008-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഈ മൂന്നു സംസ്ഥാനങ്ങളിലും ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിക്കായിരുന്നു വിജയം. എന്നാല്‍, കഴിഞ്ഞവര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയം റിപ്പബ്ലിക്കന്‍മാര്‍ക്കൊപ്പമായിരുന്നു.
രണ്ടാം സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങളും തൊഴിലില്ലായ്മ ഏറിവരികയും ചെയ്യുന്ന സാഹചര്യത്തി ല്‍ ജനപിന്തുണ വീണ്ടെടുക്കാനുള്ള ശ്രമമെന്നോണമാണ് ഒബാമയുടെ യാത്ര. വീണ്ടും പ്രസിഡന്റാകണമെങ്കില്‍ ഈ മൂന്നു സംസ്ഥാനങ്ങളിലെ വിജയം ഒബാമയ്ക്ക് അനിവാര്യമാണ്. അമേരിക്ക നേരിട്ട കടപ്രതിസന്ധിയ്ക്ക് ശേഷം ഒബാമയുടെ ജനപ്രീതിയില്‍ ഇടിവ് നേരിട്ടുവെന്നാണ് രാഷ്ട്രീയവിദഗ്ധര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല