സ്വന്തം ലേഖകന്‍: ആരാധകനെ പ്രതിഷേധക്കാരനെന്ന് തെറ്റിദ്ധരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് അമളി പറ്റി. പൊതു പരിപാടിക്കിടെ പ്രതിഷേധക്കാരനെന്ന് തെറ്റിദ്ധരിച്ച ട്രംപ് ഇയാളെ പരസ്യമായി അധിക്ഷേപിക്കുകയും ചെയ്തു. പിന്നീട് തന്റെ അനുകൂലിയാണെന്ന് മനസ്സിലാക്കിയ പ്രസിഡന്റ് ഫോണില്‍ വിളിച്ച് ഖേദമറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പെരുമാറ്റം പലതവണ വിവാദമായിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഒരബദ്ധം സംഭവിക്കുന്നത് ഇതാദ്യമാണ്.
സ്ഥലം മാഞ്ചസ്റ്ററിലെ ന്യൂ ഹാംപ് ഷെയര്‍. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പൊതു പരിപാടിയെ അഭിമുഖീകരിക്കുന് നതിനിടെയാണ് സദസ്സിലെ ഒരാളെ ശ്രദ്ധയില്‍പ്പെട്ടത്. ഫ്രാങ്ക് ഡാവ്‌സണ്‍ എന്നയാള്‍ യഥാര്‍ഥത്തില്‍ ട്രംപ് അനുകൂലിയായിരുന്നു. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ട്രംപ് ഉടന്‍ തന്നെ പരസ്യമായി പ്രതികരിച്ചു.
‘അയാള്‍ക്ക് വണ്ണംവെക്കുന്ന പ്രശ്‌നമുണ്ട്. വീട്ടില്‍ പോയി വ്യായാമം ചെയ്യാന്‍ പറയൂ. അയാളെ ഇവിടെ നിന്ന് പുറത്താക്കൂ. അയാള്‍ വലിയ പ്രശ്‌നമുണ്ടാക്കുന്നുണ്ട്’.ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍. പരിപാടി കഴിഞ്ഞതിന് ശേഷമാണ് ഫ്രാങ്ക് ട്രംപ് ആരാധകനാണെന്ന് സംഘാടകര്‍ അറിയിക്കുന്നത്. ഉടന്‍ തന്നെ പ്രസിഡന്റ് ഫ്രാങ്കിനെ ഫോണില്‍ ബന്ധപ്പെടുകയും ഖേദം പ്രകടിപ്പികുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല