1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2019

സ്വന്തം ലേഖകന്‍: വിക്കറ്റ് കീപ്പിങ് മികവു കൊണ്ടും ബാറ്റിങ് മികവു കൊണ്ടും ആരാധകരുടെ കൈയ്യടി നേടിയിട്ടുള്ള താരമാണ് ഇംഗ്ലണ്ടിന്റെ സാറാ ടെയ്‌ലര്‍. ദീര്‍ഘനാളായി ഇംഗ്ലണ്ടിന്റെ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന സാറ ഇപ്പോള്‍ ചില വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും വിട്ടുനില്‍ക്കുകാണ്. ഡിപ്രഷനിലൂടെ കടന്നു പോകുന്നതിനാല്‍ താരം തന്നെ ഓസ്‌ട്രേലിയ്‌ക്കെതിരായ പരമ്പരയില്‍ നിന്നും പിന്മാറുകയായിരുന്നു

ഇതിന് ശേഷം താരം സറെ സ്റ്റാര്‍സിന് വേണ്ടി കളിക്കാനെത്തിയിട്ടുണ്ട്. മികച്ച ഫോമിലുമാണ്. ഇതിനിടെ കളിക്കളത്തിന് പുറത്തും സാറ വാര്‍ത്തയില്‍ നിറയുകയാണ്. പൂര്‍ണ്ണ നഗ്‌നയായി വിക്കറ്റ് കീപ്പിങ് ചെയ്യുന്ന തന്റെ ഫോട്ടോ സാറ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ചിത്രം പോസ്റ്റ് ചെയ്യാനുള്ള കാരണമാണ് സാറയ്ക്ക് കായിക ലോകത്തിന്റെ കൈയ്യടി നേടി കൊടുക്കുന്നത്.

സ്ത്രീകള്‍ക്കായുള്ള ആരോഗ്യ മാസികയായ വുമണ്‍സ് ഹെല്‍ത്തിന്റെ കവര്‍ ഫോട്ടോയ്ക്ക് വേണ്ടിയാണ് സാറ നഗ്‌നയായി പോസ് ചെയ്തത്. സ്ത്രീകളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമാണ് ഫോട്ടോ ഷൂട്ട്. തനിക്ക് ഇങ്ങനൊരു അവസരം നല്‍കിയതിന് വിമണ്‍സ് ഹെല്‍ത്ത് യുകെയ്ക്ക് സാറ നന്ദി പറഞ്ഞു. നഗ്‌നയായ ഫോട്ടോ ഷൂട്ട് ചെയ്യുന്നത് തന്റെ കംഫര്‍ട്ട് സോണിന് പുറത്താണമെങ്കിലും ധീരമായൊരു ചുവടുവെപ്പിന്റെ ഭാഗമായതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് സാറ പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.