സ്വന്തം ലേഖകന്‍: ഈ വര്‍ഷത്തെ സൈമ പുരസ്‌കാരദാന ചടങ്ങുകള്‍ ഖത്തറില്‍ നടന്നു. തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരുന്ന പുരസ്‌കാര മാമാങ്കമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. തമിഴ്, മലയാളം സിനിമകളിലെ ജേതാക്കളെയായിരുന്നു കഴിഞ്ഞ ദിവസം സൈമ പ്രഖ്യാപിച്ചത്. ഇത്തവണത്തെ സൈമ വേദിയില്‍ ആരൊക്കെയായിരിക്കും തിളങ്ങുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും പ്രവചനങ്ങളുമൊക്കെ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനായി ഖത്തറിലെത്തിയ താരങ്ങളുടെ ചിത്രങ്ങള്‍ സോ്യഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
തെലുങ്ക്, കന്നഡ സിനിമകളിലെ പുരസ്‌കാരമായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയായാണ് മലയാളത്തിലേയും തമിഴിലേയും ജേതാക്കളെ പ്രഖ്യാപിച്ചത്. സംവിധായകരും താരങ്ങളുമൊക്കെയായി തെന്നിന്ത്യന്‍ സിനിമ ഒന്നടങ്കം സംഗമിക്കുന്ന കാഴ്ചയ്ക്ക് കൂടിയാണ് സൈമ വേദി സാക്ഷ്യം വഹിച്ചത്. മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട്, പൃഥ്വിരാജ്, സുപ്രിയ മേനോന്‍, ഐശ്വര്യ ലക്ഷ്മി, പേളി മാണി, സാനിയ ഇയ്യപ്പന്‍, മേനക, സുരേഷ് കുമാര്‍, കീര്‍ത്തി സുരേഷ്, വിജയ് യേശുദാസ്, സിതാര കൃഷ്ണകുമാര്‍, റോഷന്‍ മാത്യു, അനുശ്രീ, അജു വര്‍ഗീസ്, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളെല്ലാം പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
മികച്ച നടന്‍ ടൊവിനോ തോമസ്, പൃഥ്വിരാജ് (ക്രിട്ടിക്‌സ്), മികച്ച നടി ഐശ്വര്യ ലക്ഷ്മി, ത്രിഷ (ക്രിട്ടിക്‌സ്), സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നവാഗത നടന്‍ പ്രണവ് മോഹന്‍ലാല്‍, സ്വഭാവ നടി ലെന, സ്വഭാവ നടന്‍ റോഷന്‍ മാത്യു, വില്ലന്‍ ഷറഫുദ്ദീന്‍, മികച്ച സിനിമ സുഡാനി ഫ്രം നൈജീരിയ, ഗായകന്‍ വിജയ് യേശുദാസ്, ഗായിക സിതാര കൃഷ്ണകുമാര്‍, നവാഗത നടി സാനിയ ഇയ്യപ്പന്‍ , സംതീത സംവിധായകന്‍ സുഷിന്‍ ശ്യാം തുടങ്ങിയവരാണ് മലയാളത്തിലെ പ്രധാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയത്.
സൈമ അവാര്‍ഡ്‌സില്‍ പഹ്‌കെടുക്കുന്നതിനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന് പുരസ്‌കാരമുണ്ടോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. വളരെ സ്‌പെഷലായ പുരസ്‌കാരമാണ് ഇത്തവണ അദ്ദേഹത്തിന് ലഭിച്ചത്. മോസ്റ്റ് പോപ്പുലര്‍ സ്റ്റാര്‍ ഇന്‍ മിഡില്‍ ഈസ്റ്റ്. ഇതാദ്യമായാണ് താരത്തിന് ഈ ബഹുമതി ലഭിക്കുന്നത്. നവാഗത നടനുള്ള പുരസ്‌കാരം പ്രണവ് മോഹന്‍ലാലിനായിരുന്നു. മോഹന്‍ലാലായിരുന്നു മകന്റെ അവാര്‍ഡും വാങ്ങിയത്. ഇത്തവണ അദ്ദേഹത്തിന് ഇരട്ടിമധുരമാണ് സൈമ നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല