സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ആണവായുധ നയം സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. നിലവില്‍ ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്നതാണ് ഇന്ത്യയുടെ നയം. എന്നാല്‍, ഇതില്‍ മാറ്റം വന്നേക്കാം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭാവിയില്‍ നയത്തിന് മാറ്റം വന്നേക്കാമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പാക്കിസ്ഥാന മുന്നറിയിപ്പ് നല്‍കിയാണ് രാജ്‌നാഥ് സിങ് ഈ പ്രതികരണം നടത്തിയത്.
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ബിഹാരി വാജ്‌പേയിയുടെ ഒന്നാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് പൊഖ്‌റാനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്. പൊഖ്‌റാനില്‍ വച്ചാണ് ഇന്ത്യ ആദ്യമായി ആണവായുധം പരീക്ഷിച്ചത്.
രാജസ്ഥാനിലെ പൊഖ്‌റാനില്‍ വച്ച് 1974 ലാണ് ഇന്ത്യ ആദ്യമായി ആണവായുധം പരീക്ഷിക്കുന്നത്. ഇന്ദിരാ ഗാന്ധിയായിരുന്നു അന്ന് പ്രധാനമന്ത്രി. പിന്നീട്, രണ്ടാം ആണവായുധ പരീക്ഷണം നടക്കുന്നത് 1998 ല്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്താണ്.പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാം നാഥ് കോവിന്ദ് എന്നിവര്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ആദരമര്‍പ്പിച്ചു. രാജ്യത്തിനായി വാജ്‌പേയി നല്‍കിയ സംഭാവനകളെ എന്നും ഓര്‍ക്കുമെന്നും വാജ്‌പേയിയുടെ ചിന്തകളും വാക്കുകളും ഇനിയും ജീവിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല