സ്വന്തം ലേഖകന്‍: സ്വദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ ഇനി അഞ്ചുവര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ലഭ്യമാക്കും. വിസക്ക് അപേക്ഷിക്കുന്നവരുടെ വിരലടയാള പരിശോധനക്കായി അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലും, ദുബൈയിലെ കോണ്‍സുലേറ്റിലും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തും. സ്വാതന്ത്ര്യദിന ആഘോഷത്തിനിടെ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡറാണ് ഇക്കാര്യം അറിയിച്ചത്.
യു.എ.ഇ പൗരന്‍മാര്‍ക്ക് അഞ്ചുവര്‍ഷത്തെ ടൂറിസ്റ്റ് വിസയും, ബിസിനസ് വിസയുമാണ് ലഭ്യമാക്കുക. ഈ കാലയളവില്‍ എത്ര തവണവേണമെങ്കിലും ഇവര്‍ക്ക് ഇന്ത്യയിലെത്താമെന്ന് അംബാസഡര്‍ നവ്ദീപ്‌സിങ് സൂരി വിശദീകരിച്ചു. ഇന്ത്യയിലേക്ക് സ്ഥിരമായി യാത്രചെയ്യേണ്ടി വരുന്ന യു.എ.ഇ പൗരന്‍മാര്‍ക്ക് ഓരോ തവണയും വിസക്ക് അപേക്ഷിക്കേണ്ട തടസം ഇതോടെ ഇല്ലാതാവും. ജോലിനഷ്ടപ്പെട്ടവരും ശമ്പളം ലഭിക്കാത്തവരുമായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു.എ.ഇ സര്‍ക്കാറും, കോടതികളുമായി എംബസി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അംബാസഡര്‍ പറഞ്ഞു.
അബൂദബിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ അംബാസ!ഡര്‍ ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചറിയിക്കുന്ന കലാപരിപാടികളും അരങ്ങേറി. ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പതാക ഉയര്‍ത്തി. വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ അസോസിയേഷനുകളിലും ഇന്ത്യന്‍ സ്‌കൂളുകളിലും വിപലുമായ സ്വാതന്ത്ര്യദിനാഘോഷം അരങ്ങേറി. റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ പ്രസിഡന്റ് എസ്.എ സലീം ദേശീയപതാക ഉയര്‍ത്തി. റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ ആഘോഷത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ഹര്‍ജിത് സിങ് പതാക ഉയര്‍ത്തി രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല