ഇംഗ്ലണ്ടിലെ നോട്ടിങ്ഹാം കത്തോലിക്കാ രൂപതയുടെ കീഴിലുള്ള ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ ജനുവരി 2019 മുതല്‍ ഇടവക വികാരിയായി നിയമിതനായ ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കലിന്റെ ഇംഗ്ലീഷ് കത്തോലിക്കാ പാരമ്പര്യ അധിഷ്ഠിതമായ ഔദ്യോഗിക ഇന്‍ഡക്ഷന്‍ മാസ്സ് ജൂണ്‍ മാസം 11 തിയതി ആഘോഷിച്ചു. നോട്ടിങ്ഹാം രൂപത അധ്യക്ഷന്റെ പ്രതിനിധിയായി മോണ്‍സിഞ്ഞോര്‍ റെവ കാനന്‍ എഡ്വേഡ് ജെറോസ് വിശുദ്ധ കുര്‍ബാനയ്ക്കും അനുബന്ധ ചടങ്ങുകളാക്കും നേതൃത്വം നല്കി. 2017 ല്‍ ഇംഗ്ലണ്ടില്‍ എത്തിയ ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ നോട്ടിങ്ഹാം രൂപതയുടെ കീഴിലുള്ള സെയിന്റ് എഡ്വേഡ് കത്തോലിക്കാ ദേവാലയത്തില്‍ വികാരിയായി സേവനം അനുഷ്ടിക്കേയാണ് മദര്‍ ഓഫ് ഗോഡ് ദേവാലയത്തിലെ അധിക ചുമതല. 200 ഓളം കുടുംങ്ങങ്ങള് താമസിക്കുന്ന ലെസ്റ്ററിലെ സിറോ മലബാര്‍ വിശ്വാസികളുടെ ആദ്ധ്യാത്മിക ചുമതലയോടോപ്പോം ഗ്രേറ്റ് ബ്രിട്ടന് സിറോ മലബാര്‍ രൂപതയുടെ വികാരി ജനറാളായും ഫാദര്‍ ജോര്‍ജ് തോമസ് ചേലക്കല്‍ സേവനം അനുഷ്ഠിക്കുന്നു. ചിത്രങ്ങളിലേക്ക് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല