ദമാസ്കസ്: സിറിയയില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ആശുപത്രികള്‍ക്കുനേരെയും സൈനിക ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഹമാ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികള്ക്കുനേരെയാണ് പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിന്റെ സൈന്യം ആക്രമണം നടത്തിയത്. സേന നടത്തിയ വെടിവെയ്പില്‍ ഒരു ആശുപത്രി ഏകദേശം പൂര്‍ണ്ണമായും തകര്‍ന്നതായും നിരവധി ആശുപത്രി ജീവനക്കാര്‍ക്കു പരിക്കേറ്റതായും പേരു വെളിപ്പെടുത്താത്ത ഒരു ഡോക്ടര്‍ അറിയിച്ചു.
സിറിയയിലെ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് മാസങ്ങളായി സിറിയയില്‍ പ്രക്ഷോഭം തുടരുന്നയാണ്. ഇതിനിടയില്‍ 20 ഓളം പേര്‍ക്കുനേരെ അസാദിന്റെ സേന വെടിവെയ്പു നടത്തിയതായി പ്രക്ഷോഭകാരികള്‍ ആരോപിച്ചു. പ്രസിഡന്റ് അധികാരദുര്‍വിനിയോഗം നടത്തുന്നതാണ് പ്രക്ഷോഭത്തിന് കാരണമായത്. റമസാന്‍ മാസത്തിലും പ്രാര്ത്ഥനകള്ക്കുശേഷവും ജനങ്ങള്‍ പ്രതിഷേധത്തിനിറങ്ങുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പിനെ മറികടന്ന് കടുത്ത മനുഷ്യാവകാശ ലംഘനം തുടരുന്ന സിറിയയെ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും ഉപരോധം ഏര്‍പ്പെടുത്തണമെന്നും യു.എസ് ആഹ്വാനം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല