സ്വന്തം ലേഖകൻ: ഫ്രഞ്ച് തലസ്ഥാനത്തെ പോലീസ് ഹെഡ്ക്വാർട്ടേഴിൽ ഇന്നലെയുണ്ടായ കത്തിയാക്രമണത്തിൽ നാലു പോലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു.പാരീസ് ഹെഡ്ക്വാട്ടേഴ്സിലെ ടെക്നോളജി വിഭാഗത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പ്രവർത്തിച്ചിരുന്നയാളാണ് അക്രമി. ഇയാളെ പോലീസ് വെടിവച്ചുകൊന്നു. പാരീസിന്റെ ഹൃദയഭാഗത്ത് നോട്ടർഡാം കത്തീഡ്രലിന് എതിർവശത്താണു പോലീസ് ഹെഡ്ക്വാർട്ടേഴ്സ്.
ഉച്ചഭക്ഷണസമയത്തു നടന്ന ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ട നാലു പോലീസ് ഓഫീസർമാരിൽ ഒരാൾ വനിതയാണ്. ജോലിസ്ഥലത്തെ തർക്കമാണ് അക്രമത്തിനിടയാക്കിയതെന്നു സൂചനയുണ്ട്. സംഭവത്തിന് തീവ്രവാദബന്ധമില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും ഫ്രഞ്ച് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മക്രോൺ സംഭവസ്ഥലത്ത് എത്തി. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പാരീസ് പ്രോസിക്യൂട്ടർ എന്നിവരും ഹെഡ്ക്വാർട്ടേഴ്സിലെത്തി.2015മുതൽ അരങ്ങേറുന്ന ജിഹാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ അതീവജാഗ്രത തുടരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല