സ്വന്തം ലേഖകന്‍: ബോളിവുഡ് താരം സാറാ അലി ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ അമ്മ അമൃത സിംഗിനോപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് സാറ പങ്കു വച്ചത്. ഇപ്പോള്‍ കാണുന്ന സാറയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു രൂപത്തിലാണ് സാറാ ആ ചിത്രത്തില്‍ ഉള്ളത്.
ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി ഭാരമുണ്ടായിരുന്നു താരത്തിനു ഒരു കാലത്ത് എന്ന് വെളിവാക്കുന്ന ഒരു ചിത്രമാണത്. ‘ഫാറ്റില്‍ നിന്നും ഫിറ്റിലേക്കുള്ള’ സാറയുടെ യാത്രയ്ക്ക് കൈയ്യടിക്കുകയാണ് ആരാധകര്‍. സെയ്ഫ് അലി ഖാന്റെയും മുന്‍ ഭാര്യ അമൃത സിങ്ങിന്റെയും ആദ്യ കുട്ടിയാണ് സാറ. കഴിഞ്ഞ വര്‍ഷം ‘കേദാര്‍നാഥ്’ സിനിമയിലൂടെ സുശാന്ത് സിങ് രാജ്പുതിന്റെ നായികയായാണ് സാറ അഭിനയ രംഗത്ത് എത്തിയത്.
പിന്നീട് ‘സിംബ’ സിനിമയില്‍ രണ്‍വീര്‍ സിങ്ങിന്റെ നായികയായി. വെറും രണ്ടു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും സാറ വലിയൊരു ആരാധക കൂട്ടത്തിന്റെ ഹൃദയം കവര്‍ന്നിട്ടുണ്ട്. അഭിനയത്തിനൊപ്പം സാറയുടെ സൗന്ദര്യവും ഒട്ടേറെ പേരെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. സാറയുടെ ക്ലിയര്‍ സ്‌കിന്‍ പല പെണ്‍കുട്ടികളും കൊതിക്കുന്നതാണ്. തന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ച് സാറ അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല