സ്വന്തം ലേഖകന്‍: മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ആമി’ക്കു ശേഷം സംവിധായകന്‍ കമല്‍ ഒരുക്കുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ലക്ഷദ്വീപ് പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയില്‍ വിനായകനാണു പ്രധാന കഥാപാത്രം.
തെലുഗു നടന്‍ റിധി കുമാര്‍, പുതുമുഖം ഗബ്രി ജോസ്, ഉത്തരേന്ത്യന്‍ നടി പത്മാവതി റാവു, സംവിധായകന്‍ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍.
ജോണ്‍ പോളും കമലും ചേര്‍ന്നാണ് പ്രണയമീനുകളുടെ കടലിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 31 വര്‍ഷത്തിനുശേഷമാണ് ഇരുവരും ഒന്നിക്കുന്നത്.
ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണു നിര്‍മാണം. റഫീഖ് അഹമ്മദിന്റെയും ബി.കെ ഹരിനാരായണന്റെയും വരികള്‍ക്കു ഷാന്‍ റഹ്മാനാണ് ഈണമിട്ടിരിക്കുന്നത്. വിഷ്ണു പണിക്കറാണ് ഛായാഗ്രഹണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല