സ്വന്തം ലേഖകന്‍: ഫിലാഡെല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്ന് പ്രശസ്തരായ ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും 19കാരിയായ മകളും മരിച്ചു. ഡോ. ജസ്വീര് ഖുറാന (60), ഡോ. ദിവ്യ ഖുറാന (54), മകള്‍ കിരണ്‍ എന്നിവരാണു മരിച്ചത്.
യാത്രയില്‍ ഒപ്പമില്ലാതിരുന്ന ഒരു മകള്‍ മാത്രമാണ് കുടുംബത്തില്‍ അവശേഷിക്കുന്നത്. 44 വര്‍ഷം പഴക്കമുള്ള വിമാനം പറത്തിയിരുന്നത് പൈലറ്റ് ലൈസന്‍സുള്ള ഡോ. ജസ്വീര് ഖുറാനയാണ്. ഡല്‍ഹി എയിംസില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജസ്വീറും ഭാര്യയും രണ്ടു പതിറ്റാണ്ടു മുമ്പാണ് അമേരിക്കയിലേക്കു പോയത്.
രാവിലെ ആറു മണിക്ക് വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ വിമാനത്താവളത്തില്‍നിന്നു കൊളംബസിലെ ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിമാനത്താവളത്തിലേക്കായിരുന്നു ഇവരുടെ യാത്ര. പറന്നുയര്‍ന്നു മിനിട്ടുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നുവീണെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല