1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2019

സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് സെക്ടറുകളിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ വരുന്നു. വിവിധ വിമാനകമ്പനികള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. ഈ മാസം 28 മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന വേനല്‍കാല ഷെഡ്യൂളിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക.

പതിവ് സര്‍വ്വീസുകള്‍ക്ക് പുറമെ ഗള്‍ഫ് സെക്ടറുകളിലേക്കടക്കം കൂടുതല്‍ സര്‍വ്വീസുകള്‍ക്ക് തയ്യാറെടുക്കുകയാണ് കോഴിക്കോട് വിമാനത്താവളം. ഈ മാസം 16 മുതല്‍ റിയാദ്-കോഴിക്കോട് സെക്ടറില്‍ ഫ്‌ളൈനാസ് സര്‍വ്വീസ് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. ഫ്‌ളൈനാസിന്റെ ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ സര്‍വ്വീസുകളും ഫ്‌ളൈനാസ് നല്‍കും.

കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയര്‍ഇന്ത്യയുടെ ജംബോ സര്‍വ്വീസ് അടുത്ത മാസം 27ന് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും അണിയറിയില്‍ സജീവമാണെന്നാണ് സൂചനകള്‍. കോഴിക്കോട്-റിയാദ്, കോഴിക്കോട്-ദോഹ എന്നീ സെക്ടറുകള്‍ ലക്ഷ്യം വെച്ച് സപൈസ് ജെറ്റും അണിയറ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. കുവൈത്തിലേക്ക് സര്‍വ്വീസ് നടത്താനാണ് ഇന്‍ഡിഗോയുടെ നീക്കം. കൊളംബോ സര്‍വ്വീസ് പുനരാരംഭിക്കുവാന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ഒരുങ്ങുന്നതായും സൂചനയുണ്ട്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.