ലണ്ടന്‍: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ഫൈനലില്‍ മലേഷ്യയുടെ ലോക ഒന്നാം നമ്പര്‍ ചോങ് വെയ് ലീയെ തകര്‍ത്ത മുന്‍ ലോകചാമ്പ്യനും ഒളിംപിക് ചാമ്പ്യനുമായ ചൈനയുടെ ലിന് ഡാന്‍ കിരീടം ചൂടി. സ്കോര്‍: 20-22, 21-14, 23-21
81 മിനിറ്റ് നീണ്ട് നി്ന്ന ക്ലാസിക് പോരാട്ടത്തിനൊടുവിലാണ് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക ലിന്ഡാന് വിജയിച്ചത്. ആദ്യസെറ്റ് ലീ നേടിയപ്പോള്‍ രണ്ടും മൂന്നും സെറ്റ് സ്വന്തമാക്കിയാണ് ലിന്ഡാന് തന്റെ കരിയറിലെ നാലാം ലോകകിരീടം ചൂടിയത്. നേരത്തെ 2006ലും, 2007ലും, 2009ലും ലിന്ഡാന് ലോകചാംപ്യനായിരുന്നു.
2008 മുതല്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനം നിലനിര്‍ത്തിപോരുന്ന ലീയുടെ ആദ്യ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലായിരുന്നുയിത്. കഴിഞ്ഞ തവണ രണ്ടപേരും ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. 2008 ബീജിംഗ് ഒളിംപിക്സിന്റെ ഫൈനലിലും ലീയെ ലിന്ഡാന് തോല്‍പ്പിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആള് ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ വിജയം ലീക്കൊപ്പമായിരുന്നു. ഇരുവരും ഇത് വരെ 24 തവണ ഏറ്റ്മുട്ടിയപ്പോള്‍ 16 തവണ ലിന്ഡാന് ജയിച്ചപ്പോള്‍ 8 തവണ മാത്രമാണ ലീക്ക് വിജയിക്കാന്‍ കഴിഞ്ഞത്.
നേരത്തെ സെമിയില്‍ ലീ കെവിന് കോര്‍ഡനെയും (21-7, 21-13) ലിന് ഡാന്‍ ഡെന്മാര്ക്കിന്റെ പീറ്റര്‍ ഗഡേയെയുമാണ് (22-24സ 21-7, 21-15) തോല്പിച്ചാണ് ഫൈനലില്‍ കടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല