ലോകത്തിനു മുന്പില് ബ്രിട്ടീഷ് ജനതയെ നാണം കെടുത്തിക്കൊണ്ട് വീണ്ടും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കലാപത്തിനിടെ പതിനഞ്ചുകാരന് പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്തിയതാണു പുതിയ സംഭവം. കൊള്ളിവയ്പ്പും മോഷണവും കൂടാതെ മാനഭംഗവും കൂടി കലാപത്തിനിടെ നടന്നതു വന്‍ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇയാളുടെ വീട്ടുകാര്‍ക്ക് ഇത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.
തെക്കന്‍ ലണ്ടനിലെ ഫ്ലാറ്റിലാണ് ഇവര്‍ താമസിക്കുന്നത്. തങ്ങള്‍ നല്ല കുടുംബക്കാരാണെന്നും ക്രിസ്തീയ വിശ്വസങ്ങളില്‍ അടിയുറച്ചു ജീവിക്കുന്നവരുമാണെന്നു യുവാവിന്റെ അമ്മ പറഞ്ഞു. തങ്ങളുടെ കുടുംബം ഒരിക്കലും ഇത്തരം മോശം പ്രവര്‍ത്തി ചെയ്യില്ല. പിടിയിലായ യുവാവിനെ കേംബര്‍വെല്‍ ഗ്രീന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയാണു സംഭവം. പതിമൂന്നുകാരിയും കൂട്ടുകാരിയും കൂടി പോകുമ്പോള്‍ യുവാവ് ഇവരെ സമീപിച്ചു. ബ്ലാക്ക്ബെറി മൊബൈല്‍ ഫോണ്‍ തരാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ഈ ആവശ്യം നിരസിച്ചു. ഉടന്‍ തന്നെ യുവാവ് പെണ്‍കുട്ടിയെ വലിച്ചിഴച്ചു ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ച് ഒഫ് ഗോഡിനു സമീപം കൊണ്ടു പോയി മാനഭംഗപ്പെടുത്തി.
യുവാവ് തന്നെ വധിക്കാന്‍ കൊണ്ടു പോകുകയാണെന്നാണു ആദ്യം കരുതിയതെന്നു പെണ്‍കുട്ടി മൊഴി നല്കി. മോഷണം, മാനഭംഗം, ലൈംഗീക അതിക്രമം എന്നീ കുറ്റങ്ങളാണു ഇയാള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. നിറകണ്ണുകളോടെയാണ് ഇയാള്‍ കോടതിയില്‍ ഹാജരായത്. ഗ്രീന്‍വിച്ച് സോഷ്യല്‍ സര്‍വിസിലേക്ക് ഇയാളെ അയച്ചു. വെള്ളിയാഴ്ച ഗ്രീന്‍വിച്ച് യൂത്ത് കോടതിയില്‍ ഹാജരാക്കും. സംഭവം കുടുംബത്തെ തകര്‍ത്തതായും അപമാനമൂലം ഇവര്‍ ആരോടും സംസാരിക്കുന്നില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു. വീട്ടില്‍ യുവാവിനെ കടുത്ത അച്ചടക്കത്തോടെയാണു വളര്‍ത്തിയത്. ഇതാവും ഇയാള്‍ ചീത്തകൂട്ടുകെട്ടില്‍ ചെന്നു പെടാന്‍ കാരണമെന്നു കരുതുന്നു.
കലാപത്തിനു പിന്നിലെ സംഭവങ്ങള്‍ ബ്ര്ീട്ടീഷ്സമൂഹത്തെ ആകെ തകര്‍ത്തു. മധ്യവര്‍ഗ കുടുംബത്തിലെ കുട്ടികളാണു അക്രമത്തിനു മുന്നില്‍ നിന്നത്. മോഷണം, കൊള്ളിവയ്പ്പ് എന്നിവ നടത്തിയതു ഇവരാണ്. 500 പൗണ്ടിന്റെ ഐപ്പാഡ് മോഷ്ടിച്ച കേസില്‍ പതിനാറുകാരനെ കഴിഞ്ഞ ദിവസം സിറ്റി ഒഫ് വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കി. സംഭവം തന്നെ തകര്‍ത്തതായി യുവാവിന്റെ അച്ഛന് പറഞ്ഞു. ഈ കുട്ടികളുടെ കുടുംബങ്ങള്‍ പുറത്ത് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഉന്നത വിദ്യാഭ്യാസം നേടുന്നവരാണ് ഇതിലധികവും. കഴിഞ്ഞ ദിവസം ടിവി മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ വീട്ടില്‍ ഒരു മില്യണ്‍ പൗണ്ടിന്റെ ആസ്തിയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല