ലോകത്തെ പിടിച്ചു കുലുക്കിയ രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണക്കാരനും 60 ലക്ഷത്തിലധികം ജൂതരെ കൂട്ടക്കൊല ചെയ്ത ഭരണാധികാരിയുമായ അഡോള്‍ഫ് ഹിറ്റുലര്‍ ജീവനോടുക്കിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലം ഇപ്പോഴും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്, ഏറ്റവും ഒടുവില്‍ പുറത്ത് വന്നിരിക്കുന്നത് രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഹിറ്റ്ലറെ സ്ത്രീയാക്കി മാറ്റാന്‍ ബ്രിട്ടന്‍ ഗൂഡാലോചന നടത്തിയെന്ന വിവരമാണ്. ഹിറ്റ്ലറുടെ പൌരഷത്തിനു കടിഞ്ഞാണിടാന്‍ ബ്രിട്ടന്‍ അദ്ദേഹത്തിന്റെ ആഹാരത്തില്‍ സ്ത്രൈണ ഹോര്‍മോണുകള്‍ കലര്‍ത്തി കൊടുക്കാനായിരുന്നു പദ്ധതിയിട്ടതെന്നാണ് ഒരു മുന്‍നിര അക്കാദമിയുടെ പുതിയ പുസ്തകത്തില്‍ പറയുന്നത്.
യുദ്ധത്തില്‍ നിന്നും ഹിറ്റ്ലറെ പിന്തിരിപ്പിക്കാന്‍ ആലോചിച്ച അനേകം വിചിത്രപദ്ധതികളില്‍ ഒന്ന് മാത്രമാണ് ഇതെന്നും ബുക്കില്‍ പറയുന്നുണ്ട്. ഇതോടൊപ്പം തന്നെ നാസി ക്യാമ്പുകളിലേക്ക് ആകാശത്ത് നിന്നും പശയൊഴിച്ച് പട്ടാളക്കാരെ നിലത്തു ഒട്ടിപ്പിക്കാനും ജെര്‍മനിയിലേക്ക് പഴങ്ങളുടെ ടിന്നുകളില്‍ ബോംബ് വെച്ച് കയറ്റിയയക്കാനും ആസൂത്രണം ചെയ്തിരിന്നുവത്രേ! ചപലബുദ്ധിപരമായ ഇത്തരം തീരുമാനങ്ങള്‍ ബ്രിട്ടന്‍ യുദ്ധത്തിന്റെ തുടക്കത്തിലാണ് എടുത്തിരുന്നത്, അതേസമയം ഈ വിവരങ്ങള്‍ ഇതിനു മുന്‍പ് പുറത്ത് വിടാഞ്ഞത് വിവാദങ്ങള്‍ക്ക് കാരണമായേക്കുമെന്നു കരുതിയാണെന്ന് പുസ്തകത്തിന്റെ രചയിതാവായ പ്രൊഫ: ബ്രയാന്‍ ഫോര്‍ഡ് പറഞ്ഞു.
കാര്‍ഡിഫ് സര്‍വകലാശാലയിലെ പ്രൊഫസറായ ബ്രയാന്‍ ഫോര്‍ഡ് പറയുന്നത് ഈസ്ട്രോജെന്‍ ഹോര്‍മോണ്‍ ഹിറ്റ്ലറുടെ ഭക്ഷണത്തില്‍ കലര്‍ത്തി സ്ത്രൈണ ഹോര്‍മോണിന്റെ അളവ് ഹിറ്റ്ലറുടെ ശരീരത്തില്‍ കൂട്ടി അദ്ദേഹത്തിന്റെ പൌരുഷം കുറയ്ക്കാനായിരുന്നു, ഇതിനു വേണ്ടി ഹിറ്റ്ലറുടെ ഭക്ഷണ വിഭാഗത്തില്‍ ബ്രിട്ടന്റെ ആളുകള്‍ ഉണ്ടായിരുന്നുവത്രേ, എന്നാല്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ഇവര്‍ ശ്രമിക്കാതിരുന്നത് ഹിറ്റ്ലര്‍ തന്റെ ഭക്ഷണം ടെസ്റ്റ് ചെയ്ത ശേഷമേ കഴിച്ചിരുന്നുള്ളൂ എന്നതിനാലായിരുന്നുവെന്നും ബുക്കില്‍ പറയുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല