1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2011

ലണ്ടന്‍: കൗണ്‍സില്‍ ടെനന്റുകള്‍ രാജ്യത്തെ പണക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ 1മില്യണ്‍ പൗണ്ടിലധികം വിലവരുന്ന വീടുകളിലാണ് താമസിക്കുന്നതെന്ന് കണ്ടെത്തല്‍. ഓപ്പണ്‍ മാര്‍ക്കറ്റില്‍ വന്‍ വാടകയുള്ള 29 കൗണ്‍സില്‍ വീടുകളില്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്നത് സര്‍ക്കാര്‍ ധനസഹായത്തിലാണ്. ഇതുപോലുള്ള 17 ലക്ഷ്വറി വീടുകളാണ് കെസിംങ്ടണിലും, ചെല്‍സിയയിലും കണ്ടെത്തിയിട്ടുള്ളത്. ഇവയ്‌ക്കെല്ലാം 1മില്യണ്‍ പൗണ്ടിലധികം വിലവരും. ഇതില്‍ തന്നെ മൂന്ന് വീടുകള്‍ക്ക് 1.5 മില്യണ്‍ പൗണ്ടാണ് വില. ഇസ് ലിംങ്ടണ്‍ കൗണ്‍സിലില്‍ ഇതുപോലുള്ള 10 വീടുകളും വെസ്റ്റ്മിനിസ്റ്റര്‍ കൗണ്‍സിലില്‍ 2 വീടുകളുമാണുള്ളത്.

നികുതിദായകരുടെ പണം നഷ്ടമാകുന്നതിന്റെ വഴികളാണ് ഈ വെളിപ്പെടുത്തലുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. കണ്ടെത്തിയ കൊട്ടാരങ്ങളില്‍ ചിലത് കെസിംങ്ടണ്‍ പാലസിനടുത്താണ്. ചെല്‍സിയയിലുള്ളതാവട്ടെ അതിന്റെ ഹൃദയഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്. വെസ്റ്റ്മിനിസ്റ്ററില്‍ നാല് ബെഡ്‌റൂമുകളുള്ള ഒരു ശരാശരി കൗണ്‍സില്‍ ഹോമില്‍ നിന്നും വാടകയിനത്തില്‍ ലഭിക്കുന്നത് ആഴ്ചയില്‍ 137പൗണ്ടാണ്. ഇതേ കെട്ടിടം സ്വകാര്യമേഖലയില്‍ വാടകയ്ക്ക് നല്‍കുകയാണെങ്കില്‍ അതിന് 1.600പൗണ്ട് വരെ ഒരാഴ്ച ലഭിക്കും.

കൗണ്‍സില്‍ ഹൗസിംങ്ങിലും, ഹൗസിംങ് ബെനഫിറ്റ് സിസ്റ്റത്തിലുള്ള അപര്യാപ്തതകള്‍ പരിഹരിക്കാന്‍ മന്ത്രിമാര്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 100,000പൗണ്ടിലധികം ശമ്പളം വാങ്ങു 6,000ത്തോളം ആളുകളെ ഒഴിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. ഈ പണക്കാരായ ആളുകള്‍ കുറഞ്ഞവിലക്ക് കൗണ്‍സില്‍ ഭവനങ്ങളില്‍ താമസിക്കുകയാണ്. സാധാരണക്കാര്‍ വന്‍ തുക നല്‍കി സ്വകാര്യമേഖലയിലെ വീടുകളില്‍ താമസിക്കുന്ന സാഹചര്യത്തിലാണിത്.

പ്രൈവറ്റ് സെക്ടര്‍ വീടുകളില്‍ താമസിക്കുന്ന ഹൗസിംങ് ബെനഫിറ്റ് ഉപയോക്താക്കള്‍ക്ക് നികുതിദായകരുടെ സഹായമില്ലാതെ വീട്ടുവാടക അടയ്ക്കാന്‍ കഴിയില്ലെന്ന സ്ഥിതിയാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.