മാഡ്രിഡ് : ഒടുവില്‍ ബാഴ്‌സലോണ അക്കാര്യം സ്ഥിരീകരിച്ചു. പഴയ തട്ടത്തിലേക്ക് സ്പാനിഷ് സൂപ്പര്‍ താരം സെസ്‌ക് ഫാബ്രിഗാസ് തിരിച്ച് വരുന്ന കാര്യം. പുതിയ സീസണില്‍ ഫാബ്രിഗാസ് ബാഴ്‌സലോണക്കായ് ബൂട്ടണിയുന്ന കാര്യം തങ്ങളുടെ ടീം വെബ്‌സൈറ്റിലൂടെ ബാഴ്‌സ അധികൃതര്‍ പുറത്തുവിട്ടു.
ഞായറാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ക്ലബ്ബ് വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നത്. ഫാബ്രിഗാസിന്റെ മടക്കം സംബന്ധിച്ച് ആഴ്‌സനലും ബാഴ്‌സയും പുതിയ കരാറില്‍ ഒപ്പു വച്ചെന്നും തിങ്കളാഴ്ച താരത്തിന്റെ മെഡിക്കല്‍ ചെക്കപ്പ് നടത്തുമെന്നും ക്ലബ്ബ് വെബ്‌സൈറ്റില്‍ പറയുന്നു. ഇതോടെ 2008 മുതല്‍ താരത്തെ സ്വന്തം തട്ടകത്തിലെത്തിക്കാല്‍ ബാഴ്‌സ നടത്തുന്ന നീക്കങ്ങള്‍ക്ക ശുഭാന്ത്യമായി. അഴ്‌സണലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
57 മില്ല്യണ്‍ ഡോളറാണ് ഫാബ്രിഗാസിനായി ബാഴ്‌സ ചെലവിടുന്നത്. എട്ടു വര്‍ഷത്തിനുശേഷമാണ് ഫാബ്രിഗാസ് തന്റെ പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്നത്. പതിനാറ് വയസ്സ് വരെ താന്‍ കളിച്ചുവളര്‍ന്ന ബാഴ്‌സ വിട്ട് 2003ലാണ് ഫാബ്രിഗാസ് അഴ്‌സണിലേക്ക് ചേക്കേറിയത്.
ബാഴ്‌സയിലേക്ക് ഫാബ്രഗാസിനെ തിരിച്ചെത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തിങ്കളാഴ്ച ബാഴ്‌സ ആരാധകര്‍ക്ക് മുന്നില്‍ താരത്തെ അവതരിപ്പിക്കുമെന്നും ബാഴ്‌സ പ്രസിഡണ്ട് സാന്‍ഡ്രോ റോസല്‍ പറഞ്ഞു.
ഫാബ്രിഗാസിനെ വിട്ടുകൊടുക്കാന്‍ തങ്ങള്‍ക്ക് ഒട്ടും മനസ്സുണ്ടായിരുന്നില്ലെന്നും ബാഴ്‌സയിലേയ്ക്ക് തിരിച്ചുപോകാനുള്ള അദ്ദേഹത്തിന്റെ താല്‍പര്യം മാത്രമാണ് ക്ലബ് കണക്കിലെടുത്തതെന്നും ആഴ്‌സനല്‍ മാനേജര്‍ ആര്‍സന്‍ വെംഗര്‍ പറഞ്ഞു. എട്ടു വര്‍ഷത്തിനിടെ ആഴ്‌സനലിനുവേണ്ടി 303 മത്സരങ്ങള്‍ കളിച്ച ഫാബ്രിഗാസ് 57 ഗോളുകളാണ് നേടിയത്. 2008ല്‍ ടീമിന്റെ ക്യാപ്റ്റനുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല