സ്വതന്ത്രഭാരതം അറുപത്തിനാല് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യപുരോഗതിയില്‍ പ്രവാസിമലയാളികള്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കേരളാ എക്സൈസ്-തുറമുഖ വകുപ്പ് മന്ത്രി ശ്രീ. കെ. ബാബു. ലണ്ടനില്‍ ഒ.ഐ.സി.സി യു.കെ ലണ്ടന്‍ റീജിയണ്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി ടെലഫോണിക് കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല സമ്പന്ന രാഷ്ട്രങ്ങളും ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്നു വീണപ്പോള്‍, പ്രവാസികള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലകളില്‍ നല്കിയ സംഭാവനകളാണ് ശക്തമായ ഒരു സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയെ ഏറെ സഹായിച്ചതെന്ന് കണക്കുകളില്‍ നിന്നും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളസംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും പ്രവാസി മലയാളികള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി യു.കെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ യു.കെയിലെ മുഴുവന്‍ പ്രവാസി മലയാളികള്‍ക്കും അദ്ദേഹം സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു. യു.കെയിലെ എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ കൂടി നേര്‍ന്നാണ് അദ്ദേഹം തന്റെ പ്രസംഗം ഉപസംഹരിച്ചത്.
യു.കെ സിബിസി ലണ്ടന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ തോമസ് പുളിക്കല്‍ ദേശീയ പതാക ഉയര്‍ത്തി. ജെയ്സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജിയോമോന് ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നല്കി. എം.ഐ ഇബ്രാഹിം, അബ്രാഹം വാഴൂര്‍, അരുണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല