ലണ്ടന്‍: കാമറൂണ്‍ സര്‍ക്കാരിന്റെ ഇമിഗ്രേഷന്‍, ടാക്സ് നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരനായ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്സന് രംഗത്ത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നയങ്ങള്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിന്നാക്കം നയിക്കുമെന്ന് ലണ്ടന്‍ മേയര്‍ പറഞ്ഞു.
സര്‍ക്കാര്‍ കടുത്ത നയങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനായ ഗവര്‍ണര്‍ വിമത സ്വരമുയര്‍ത്തിയത് പ്രധാനമന്ത്രിയെ അലോരസപ്പെടുത്തിയിട്ടുണ്ട്. ടാക്സ് നിരക്ക് ഉയര്‍ത്തിയത് ബ്രിട്ടീഷ് എക്കോണമിയെ നിശ്ചലമാക്കുമെന്നാണ് ലണ്ടന്‍ മേയറുടെ മുന്നറിയിപ്പ്.
ബോറിസ് ജോണ്സന് നേരത്തേ തന്നെ സര്‍ക്കാരിന്റെ എമിഗ്രേഷന്‍ നയങ്ങളെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ഈ നയം തുടരുകയാണെങ്കില്‍ പല പ്രമുഖ സ്ഥാപനങ്ങളും അടച്ചുപൂട്ടേണ്ടിവരുമെന്ന് ബോറിസ് ജോണ്സന് പറഞ്ഞു.
” സര്‍ക്കാരിന്റെ ടാക്സ്-എമിഗ്രേഷന്‍ നയങ്ങള്‍ ബ്രിട്ടന് ദോഷം ചെയ്യുന്നതാണ്. മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ബ്രിട്ടീഷ് എക്കോണമി പിന്നോട്ട് പോകും” ബോറിസ് ജോണ്സന് പറഞ്ഞു. ചൊവ്വാഴ്ച ബ്രിട്ട്ണില് വാറ്റ് 20 % വര്‍ധിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബോറിസ് ജോണ്‍സന്റെ വിമര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല