1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2011


വെറും 30 മിനുട്ട് മാത്രം പരിശീലനം നേടിയ സ്ത്രീ ബ്രേക്ക് ആണെന്ന് കരുതി ആക്സിലറേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്നു 65 കാരനായ കാല്‍നടയാത്രക്കാരന്റെ ജീവന്‍ കവര്‍ന്നു. 44 കാരിയായ ഡോറിസ് ഒസെയാണ് പ്രതിരോധ മന്ത്രാലയത്തിലെ ജോലിക്കാരനായ ന്യൂവല്‍ ലൂയിസിന്റെ ജീവന്‍ ബസിടിച്ച് അപഹരിച്ചത്. സൌത്ത് ഈസ്റ്റ് ലണ്ടനിലെ അല്‍ബനി റോഡാണ് ഈ ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്.

എന്നാല്‍ ഒസേയ്ക്ക് ആദ്യം അപകടം നടന്നപ്പോള്‍ എന്താണ് നടന്നതെന്ന് മനസിലായില്ലത്രേ, തുടര്‍ന്നു ആളുകള്‍ ഒടിക്കൂടുന്നത് കണ്ടപ്പോളാണ് ബസ് ഒരാളെ ഇടിച്ചതായ് മനസിലായത്. അടുത്തുള്ള കിങ്ങ്സ് കോളേജ് ആശുപത്രിയില്‍ ഉടനെതന്നെ ലൂയിസിനെ അഡമിറ്റ് ചെയ്തെങ്കിലും വൈകാതെ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ക്ക് അര മണിക്കൂര്‍ നേരത്തെ ഡ്രൈവിംഗ് പരിശീലനം മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് കണ്ടെത്തിയത്.

ഒസെ പ്രോഫഷണല്‍ ഡ്രൈവറാണ് എന്നാല്‍ ബസ് ഡ്രൈവറായ് ജോലി ചെയ്തു തുടങ്ങിയിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളൂ. അതേസമയം സംഭവം നടന്നതിനു രണ്ടു ദിവസം മുന്‍പ് മാത്രമാണ് ഈ പുതിയ മോഡല്‍ ബസ് അവര്‍ ഓടിച്ചു തുടങ്ങിയത്. എന്തായാലും കോടതി ഒസേയ്ക്ക് രണ്ടു വര്‍ഷത്തെ ഡ്രൈവിംഗ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിന് ശേഷം ഇനി ഡ്രൈവിംഗ് ജോലി ചെയ്യണമെങ്കില്‍ അംഗീകാരമുള്ള ടെസ്റ്റ് പാസാകാനും കോടതി കല്‍പ്പിച്ചിട്ടുണ്ട്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.