സ്കന്തോര്‍പ്പ് : യുക്മ യോര്‍ക്ക്‌ഷയര്‍ ആന്‍ഡ് ഹമ്പര്‍ റീജിയണിലെ മലയാളീ സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ചിരിക്കുന്ന കര്‍മ്മ പരിപാടികളുടെ ഭാഗമായി. സ്കന്തോര്‍പ്പ് സെന്റ് ബര്‍ണാഡ് ചര്‍ച്ച് ഹാളില്‍ വെച്ചു നടന്ന യോഗത്തില്‍ പ്രസിഡന്റ് ഉമ്മന്‍ ഐസക്ക് അധ്യക്ഷത വഹിച്ചു. ‘ഇന്ത്യയുടെ സാമ്പത്തിക പുരോഗതി സ്വാതന്ത്ര്യത്തിന് ശേഷം’ എന്ന വിഷയത്തെ ആസ്പദമാക്കി സെക്രട്ടറി അജിത്ത് പള്ളിയത്ത് അവതരിപ്പിച്ച പ്രമേയം ദേശ സ്‌നേഹം ഉണര്‍ത്തി.
പ്രസ്തുത യോഗത്തില്‍ റവ. ഫാദര്‍ ജോയ് ചേറാടിയില്‍ , ഉമ്മന്‍ ഐസക്കിന് ഇന്ത്യന്‍ പതാക കൈമാറി സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. റീജിയന്‍ കമ്മിറ്റി എല്ലാ അസോസിയേഷന്‍ കുടുംബങ്ങള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു. പ്രസ്തുത യോഗത്തില്‍ നാഷണല്‍ കമ്മിറ്റി അംഗം എബ്രഹാം ജോര്‍ജ്ജ്, അനിഷ് മാണി, മനോജ് വാണിയപ്പുരക്കല്‍, അലക്‌സ് പള്ളിയാമ്പല്‍, ജിജി എന്നിവര്‍ പ്രസംഗിച്ചു.
ബ്രിട്ടനിലെ കലാപത്തില്‍ അക്രമത്തിനിരയായ മലയാളി സഹോദരങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാന്‍ തീരുമാനിച്ചു. യോര്‍ക്ക്‌ഷയര്‍ ആന്‍ഡ് ഹമ്പര്‍ റീജിയനിലെ മലയാളീ കുടുംബങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. ഒക്ടോബര്‍ 1ന് നടക്കുന്ന റീജിയന്റെ പ്രഥമ കലാമേള വന്‍ വിജയമാക്കുവാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാഗത സംഘം നിലവില്‍ വന്നു.
യുക്മ റീജിയന്റെ കീഴില്‍ വരുന്ന അംഗങ്ങളല്ലാത്ത മറ്റു അസോസിയേഷനെ കലാമേളയോടനുബന്ധിച്ചു യുക്മയുടെ ഭാഗമാക്കുവാന്‍ യോഗം ഭാരവാഹികളെ ചുമതലപ്പെടുത്തി. കുട്ടികളിലെ നേതൃ പാടവത്തെ ഉയര്‍ത്തി കൊണ്ടുവരാന്‍ പഠന ശിബിരത്തിന്റെ ഭാഗമായി ക്യാംപുകള്‍ സംഘടിപ്പിക്കാനും ലോക്കല്‍ കമ്മിറ്റിയുടെ സഹകരണത്തോടെ ‘ആന്റി ഡ്രഗ് കാംപെയിന്‍’ നടത്താന്‍ തീരുമാനിക്കും.
യോര്‍ക്ക്‌ഷയര്‍ ആന്‍ഡ് ഹമ്പര്‍ റീജിയന്റെ നേതൃത്വത്തില്‍ ആദ്യമായി നടത്തപ്പെട്ട സ്വാതന്ത്ര്യദിന പരിപാടികള്‍, കുട്ടികളിലും മുതിര്‍ന്നവരിലും സ്വാതന്ത്ര്യ ദിനത്തിന്റെ സ്മരണകളിലേക്ക് ഒരു നിമിഷം ഇറങ്ങിച്ചെല്ലാന്‍ സഹായിക്കും. മലയാളിയുടെ പാരമ്പര്യവും സംസ്‌കാരവും കാത്തു സൂക്ഷിക്കേണ്ട ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ ഇത്തരത്തിലുള്ള പരിപാടികള്‍ കൊണ്ട് കഴിയട്ടെ എന്ന് യോഗം ആശംസിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല