1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2011

നനീറ്റന്‍: ഒന്നാമത് ഇന്‍ഡസ് പ്രീമിയര്‍ ലീഗില്‍ ആവേശം അവസാന പന്ത് വരെ നീണ്ടു നിന്ന ഫൈനലില്‍ ബര്‍ട്ടണ്‍ ക്രിക്കറ്റ് ക്ലബിനെ അഞ്ചു വിക്കറ്റിനു തകര്‍ത്ത് ഫ്രണ്ട്‌സ് സേപാര്‍ട്ടിങ്ങ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ പ്രധമ ഇന്‍ഡസ് പ്രീമിയര്‍ ലീഗ് കിരീടം ചൂടി. കളിയുടെ സമസ്ത മേഖലകളിലും മികവു പ്രകടിപ്പിച്ച ഇരു ടീമുകളും കാണികളെ ഓരോ നിമിഷവും ആവേശ കൊടുമുടിയിലെത്തിച്ചു.

ആവേശജ്വലമായ ഫൈനലില്‍ ടോസ് നേടി വെടിക്കെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്തോഷിന്റെ ബര്‍ട്ടണ്‍ ക്രിക്കറ്റ് ക്ലബ് നിശ്ചിത ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് വാരിക്കൂട്ടി. ബി. സി. സി.ക്കു വേണ്ടി സജന്‍ 47 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ സനീഷിന്റെ നീലപ്പട കാണികളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അവസാന പന്തില്‍ വിജയം കണ്ടു.

ഫ്രണ്ട്‌സ് സേപാര്‍ട്ടിങ്ങ് ക്ലബ് മാഞ്ചസ്റ്ററിനു വേണ്ടി 42 റണ്‍സും മൂന്നു വിക്കറ്റും നേടിയ സനീഷ് തന്നെ കളിയിലെ കേമനായി. ഒന്നാം സമ്മാനം നേടിയ ഫ്രണ്ട്‌സ് സേപാര്‍ട്ടിങ്ങ് ക്ലബ് മാഞ്ചസ്റ്ററിന് 501 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും, റണ്ണേഴ്‌സ് അപ്പായ ബര്‍ട്ടണ്‍ ക്രിക്കറ്റ് ക്ലബ്ബിന് 251 ക്യാഷ് അവാര്‍ഡും മുപ്രപള്ളില്‍ ചിന്നമ്മ ജോസ് എവര്‍ റോളിങ്ങ് ട്രോഫിയും, ബെസ്റ്റ് ബാറ്റ്‌സ്മാന് 51 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും ബെസ്റ്റ് ബൗളര്‍ക്ക് 51 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും, മാന്‍ ഓഫ് ദി മാച്ച് (ഫൈനല്‍) 51 പൗണ്ട് ക്യാഷ് അവാര്‍ഡും ഇന്‍ഡസ് കള്‍ച്ചറല്‍ അസോസിയേഷന്‍ നനീറ്റന്‍ വക ട്രോഫിയും ബെസ്റ്റ് ടീമിന് 25 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും. സെപ്റ്റംബര്‍ പതിനൊന്നിന് നടക്കുന്ന ഇന്‍ഡസ് കള്‍ച്ചറല്‍ അസ്സോസിയേഷന്‍ നനീറ്റന്റെ ഓണാഘോഷ ചടങ്ങില്‍ വെച്ച് നനീറ്റന്‍ ആന്‍ഡ് ബെഡ്‌വര്‍ത്ത് എം. പി. മാര്‍ക്കസ് ജോണ്‍സ് വിജയികള്‍ക്ക് സമ്മാനിക്കുമെന്ന് ഇന്‍ഡസ് പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ ടോണി ജോസഫ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.