ഗോവര്‍ട്ടെന്‍ : സ്വാന്‍സീ മലയാളി അസോസിയേഷന്‍ ഓണം 2011നോടനുബന്ധിച്ചുള്ള സ്പോര്‍ട്സ് ഡേ ഓഗസ്റ്റ്14 ഞായറാഴ്ച ഗോവര്‍ടെന്‍ ക്രിക്കറ്റ്ക്ലബ് മൈതാനത്തു വച്ചു സംഘടിപ്പിച്ചു. വിവിധ ഏജ് ഗ്രൂപ്പുകളിലായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധയിനം കായിക മത്സരങ്ങള്‍ ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്കാരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം നാല് മണിയോടെ സമാപിച്ചു.
ഇതോടനുബന്ധിച്ച് നടന്ന ക്രിക്കറ്റ് മത്സരം കാണികള്‍ക്ക് ആവേശോജ്വലമായ അനുഭവമായിരുന്നു. മത്സരത്തില്‍ അനിരാജ് നയിച്ച ടീമിനെ പരാജയപ്പെടുത്തി റോബി ഡൊമിനിക് നേതൃത്വം നല്‍കിയ ടീം വിജയികളായി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സെപ്റ്റംബര്‍ മൂന്നിനു നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ വച്ച് ട്രോഫിയും മറ്റ് സമ്മാനങ്ങളും നല്‍കുന്നതായിരിക്കും. സെപ്റ്റംബര്‍ മൂന്നിനു ജെന്‍ററോസില്‍ വച്ച് നടക്കുന്ന ഓണാഘോഷത്തില്‍ സ്വാന്‍സീ മേയര്‍ റിച്ചാര്‍ഡ് ലെവിസ് വിശിഷ്ടാതിഥി ആയി പങ്കെടുക്കും.
സ്പോര്‍ട്സ് ഡേയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല