ബര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തോഡോക്സ് ചര്‍ച്ചില്‍ കുട്ടികള്‍ക്കായി വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ സംഘടിപ്പിച്ചു.
ആഗസ്റ്റ് 12,13 തീയതികളില്‍ നടന്ന ക്ലാസില്‍ അന്‍പതിലേറെ കുട്ടികള്‍ പങ്കെടുത്തു.ഇടവകയിലെ കുഞ്ഞുങ്ങള്‍ക്ക് ആത്മീയ നവചൈതന്യം ഉളവാക്കിയ OVBS സമാപനച്ചടങ്ങുകള്‍ 14 ന് വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ബര്‍മിംഗ്ഹാം സെന്റ് ഫ്രാന്‍സിസ് യൂണിവേഴ്സിറ്റി ഹാളില്‍ നടന്നു.
സമാപന ചടങ്ങില്‍ OVBS -ല്‍ പങ്കെടുത്ത കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.പങ്കെടുത്ത കുട്ടികള്‍ക്കും അധ്യാപകര്‍ക്കും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കി.OVBS -ന്‍റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വികാരി ഫാദര്‍ വര്‍ഗീസ് മാത്യു നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല