യുകെകെസിഎ നോട്ടിംഗ്‌ഹാം യൂണിറ്റിന്റെ ക്രിസ്‌മസ് ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച് നോട്ടിംഗ്‌ഹാം കെസിവൈസിയുടെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ പ്രസംഗമല്‍സരം നടത്തി. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് റിട്ട. പ്രിന്‍സിപ്പല്‍ പ്രൊഫ.വി.പി തോമസ് കുട്ടി ഉദ്‌ഘാടനം ചെയ്‌തു.
പാശ്ചാത്യരാജ്യത്ത് ക്‌നാനായക്കാര്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ പൈതൃകവും പാരസ്‌പര്യവും കാത്തുസൂക്ഷിച്ചു മുന്നോട്ടുപോകുന്നത് വരുംതലമുറയ്‌ക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് ജയിംസ് കാവനാല്‍ അധ്യക്ഷനായിരുന്നു. മാത്യു അമ്മായിക്കുന്നേല്‍, ബെന്നി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ച ഡോ. റെഞ്ചി മാത്യുവിനെ ചടങ്ങില്‍ ആദരിച്ചു. നവദമ്പതികളായ ജെറ്റ്‌സിനും നീനുവിനും ചടങ്ങില്‍ സ്വീകരണം നല്‍കി.
വാശിയേറിയ പ്രസംഗമല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യൂണിറ്റിലെ നിമിഷ ബേബി ഒന്നാം സമ്മാനമായ 101 പൗണ്ടിന് അര്‍ഹയായി.
ഇതേയൂണിറ്റിലെ മരിയ തങ്കച്ചനാണ് രണ്ടാം സമ്മാനമായ 51 പൗണ്ട് നേടിയത്.
നോട്ടിംഗ്‌ഹാം യൂണിറ്റിലെ ഷാരോണ്‍ മാളിയേക്കല്‍ മൂന്നാം സമ്മാനമായ 25 പൗണ്ടിന് അര്‍ഹയായി.
ബി.സി.എം കോളജിലെ റിട്ട. പ്രൊഫസര്‍ ലത തോമസുകുട്ടി, മാത്യുക്കുട്ടി അമ്മായിക്കുന്നേല്‍, ബെന്നി തോമസ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
അലന്‍ ജോയിയും ടീന്‍ ജയിംസും അവതാരകരായിരുന്നു. സ്‌റ്റീഫന്‍ മങ്ങാട്ട്, സിബി മുളയ്‌ക്കനാല്‍, അഭിലാഷ് ആരംകുഴിയില്‍, ടെസ്സി മാളിയേക്കല്‍, ജാന്‍സി ആനകുത്തിക്കല്‍, ലിസി മങ്ങാട്ട്, ബൈജു ഓണശ്ശേരില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യൂണിറ്റ് സെക്രട്ടറി ബേബി കുര്യാക്കോസ് സ്വാഗതവും കെസിവൈസി പ്രസിഡന്റ് ആല്‍വിന്‍ ജോയ് കൃതജ്ഞതയും പറഞ്ഞു.
മാത്യുക്കുട്ടി ആനകുത്തിക്കല്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല