സ്വന്തം ലേഖകൻ: സുഡാനി ഫ്രം നൈജീരിയ എന്ന വിജയചിത്രത്തിന് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലൗ സ്റ്റോറി സംവിധായകന് ആഷിഖ് അബുവിന്റെ നേതൃത്വത്തിലുള്ള പുതിയ കമ്പനി നിർമ്മിക്കുന്നു. പപ്പായ ഫിലിംസ് എന്ന പേരില്‍ വരുന്ന കമ്പനിയുടെ ആദ്യ ചിത്രമാണ് ഹലാൽ ലൌ സ്റ്റോറി. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ സക്കരിയയും മുഹ്സിന് പരാരിയും ചേര്‍ന്നാണ് ഒരുക്കുന്നത്. ആഷിഫ് കക്കോടിയും എഴുത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. ആഷിഖ് അബു, ജസ്ന ആഷിം, ഹര്‍ഷദ് അലി എന്നിവര്‍ പ്രധാന നിര്മ്മാതാക്കളാവുമ്പോള് പപ്പായ കൂട്ടായ്മയില്‍ പങ്കാളികളായ സൈജു ശ്രീധരനും അജയ് മേനോനും നിര്‍മ്മാണ പങ്കാളികളാവുന്നു. സക്കരിയയും മുഹ്സിന് പരാരിയും കൂടി നിര്‍മ്മാണ പങ്കാളികളാണ്.
അജയ് മേനോന് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുമ്പോള്‍ സൈജു ശ്രീധരന് എഡിറ്റിംഗ് നിര്‍വഹിക്കും. ബിജിബാലും ഷഹബാസ് അമനും സംഗീതമൊരുക്കും. അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം. മഷര്‍ ഹംസ വസ്ത്രാലാങ്കാരം നിര്‍വഹിക്കും. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല