1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2011

മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്സ്മൗത്ത്ന്റെ അണിയറ പ്രവര്‍ത്തകര്‍ മൂന്നാം തവണയും ‘ജ്യോതി’ ‘ ഇ മാഗസിന്‍ പ്രസിദ്ധീകരിച്ചു.ജനുവരി എട്ടിനാണ് മാഗസിന്റെ ആദ്യ ലക്കം പുറത്തിറങ്ങിയത്.20,000 ഹിറ്റുകള്‍ ഈ ഓണ്‍ലൈന്‍ മാഗസിനിന് ഇതുവരെ ലഭിച്ചു എന്നത് ‘ജ്യോതി”ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത വെളിപ്പെടുത്തുന്നു.

സംഘടനയുടെ നേതൃത്വത്തില്‍ ഇ-മാഗസിന്‍ പുറത്തിറക്കുക എന്ന ആശയം ഉണ്ടായതുമുതല്‍ പോര്‍ട്‌സ്മൗത്തിലെ എല്ലാ മലയാളികളുടേയും സഹകരണം ലഭിച്ചതായി അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.ഓരോ മലയാളിയുടെയും ഗൃഹാതുരത്വം ഉണര്‍ത്തുന്നതരത്തില്‍ നാട്ടിലെ ജീവിതത്തിന്റെ നല്ല സ്മരണകള്‍ നല്‍കുന്നതോടൊപ്പം മാതൃഭാഷയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള അവസരവും പുതിയ തലമുറയ്ക്ക് തങ്ങളുടെ സാഹിത്യപരമായ കഴിവുകള്‍ ആംഗലേയ ഭാഷയില്‍ അവതരിപ്പിക്കാനുമുള്ള അവസരങ്ങള്‍ ജ്യോതിയിലൂടെ ലഭിക്കുന്നു.രണ്ടു തലമുറകളെ ബന്ധിപ്പിക്കുന്ന ദ്വിഭാഷാ പ്രസിദ്ധീകരണമായി മാറുന്നതിന് ഇതിനോടകം ‘ജ്യോതി”യ്ക്ക് സാധിച്ചിട്ടുണ്ട്.

യു.കെയിലെ ഏതെങ്കിലുമൊരു മലയാളി അസോസിയേഷന്റെ കീഴില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന ഇ-മാഗസിന്‍ എന്നത് ജ്യോതിയ്ക്ക് മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്.ലേഖനങ്ങള്‍,കഥ,കവിത,നോവല്‍,ചാണക്യന്‍,ഇതിഹാസ പരിചയം,എന്റെ കേരളം,നമുക്കു ചുറ്റും,ആരോഗ്യ രംഗം,പാചകരംഗം,ബാലപംക്തി,കാര്‍ട്ടൂണ്‍ തുടങ്ങി ഒരു മാഗസിനില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതെല്ലാം തന്നെ ജ്യോതിയില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.