സ്വന്തം ലേഖകൻ: നീയാണ് ഞങ്ങളുടെ വെളിച്ചം, ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവമയച്ച മാലാഖ- മകളെ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും മൂടുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. സണ്ണി ലിയോണിന്റെ മകൾ നിഷ കൗർ വെബറിന്റെ ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം മകൾക്കായി സമ്മാനങ്ങൾ വാങ്ങുന്നതിന്റെ ചിത്രവും സണ്ണി പങ്കുവച്ചിരുന്നു. നിഷയെ ദത്തെടുത്തതിനു ശേഷമുള്ള രണ്ടാമത്തെ പിറന്നാളാണിത്. 2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ചേർന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്. ഒരു അനാഥാലയത്തിൽ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്. നിഷയെ കൂടാതെ വാടക ഗർഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആൺകുട്ടികളും സണ്ണി ലിയോൺ- ഡാനിയൽ വെബ്ബർ ദമ്പതികൾക്കുണ്ട്, അഷർ സിങ് വെബ്ബറും നോഹ സിങ് വെബ്ബറും.
മക്കൾക്കൊപ്പമുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ സണ്ണി ലിയോൺ മടിക്കാറില്ല. കഴിഞ്ഞ ദിവസം നിഷയ്ക്കുള്ള ഡെഡിയേയും കയ്യിൽ പിടിച്ചുകൊണ്ട് സണ്ണി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ അടിക്കുറിപ്പിലും സണ്ണിയുടെ മക്കളോടുള്ള വാത്സല്യം കാണാം. ‘വെറും കയ്യോടെ വീട്ടിൽ പോകാൻ ആവില്ല’ എന്നായിരുന്നു ചിത്രത്തിന് താഴെ സണ്ണി കുറിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല