കേരളാ കാത്തലിക് അസോസിയേഷന് ഓഫ് മാഞ്ചസ്റ്റര്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ഭക്തിപുരസരം ആഘോഷിച്ചു. കാത്തലിക് അസോസിയേഷനും വിഥിന്‍ഷോ സെന്റ് ആന്റണീസ് ചര്‍ച്ചും സംയുക്തമായിട്ടാണ് തിരുന്നാള്‍ ആഘോഷം നടത്തിയത്. സെന്റ് ആന്റണീസ് ചര്‍ച്ച് ഗ്രോട്ടോയില്‍ ഇടവക വികാരി ഫാ. മൈക്കിള്‍ മുറെയുടെ നേതൃത്വത്തില്‍ പരിശുദ്ധ ജപമാലയോടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് നല്കിയ സന്ദേശത്തില്‍ കുടുംബജീവിതത്തില്‍ പരിശുദ്ധ അമ്മയ്ക്കുള്ള പ്രാധാന്യത്തെപ്പറ്റിയും ലൂര്‍ദ്ദ് മാതാവിനെ പറ്റിയുമുള്ള അനുഭവങ്ങള്‍ അദ്ദേഹം വിശ്വാസികളുമായി പങ്കുവെച്ചു. സ്നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല