സ്വന്തം ലേഖകൻ: ഈ വർഷത്ത ബുക്കർ സമ്മാനത്തിന്റെ സംയുക്ത വിജയികളായി കനേഡിയന്‍ എഴുത്തുകാരിയായ മാർഗരറ്റ് അറ്റ്വുഡ്, ബ്രിട്ടീഷ് എഴുത്തുകാരി ബെർണാർഡിൻ ഇവാരിസ്റ്റോ എന്നിവരെ തിരഞ്ഞെടുത്തു. മാര്‍ഗ്രറ്റ് അറ്റ് വുഡിന്റെ ദ ടെസ്റ്റ്മെന്റ്, ബെര്നാര്ഡിന് എവരിസ്റ്റോയുടെ ഗേള്‍ വുമണ്‍ അദര്‍ എന്നി കൃതികള്‍ ഒന്നിച്ച് ബുക്കര്‍ പ്രൈസ് അവാര്‍ഡ് പങ്കിട്ടു.
സമ്മാനത്തുകയായ 50000 പൗണ്ട്(ഏകദേശം 44 ലക്ഷത്തോളം രൂപ) ഇരുവരും പങ്കിട്ടെടുക്കും. പുരസ്കാരം വിഭജിക്കരുതെന്ന നിയമാവലി മറികടന്നാണ് ഇത്തവണത്തെ പ്രഖ്യാപനം. രണ്ട് കൃതികളും വേർതിരിക്കാനാവില്ലെന്ന് ജൂറി അംഗങ്ങൾ നിർബന്ധം പിടിച്ചതാണ് ഇരുവർക്കും സമ്മാനം നൽകാൻ കാരണമായത്.
ബുക്കർ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് മാര്‍ഗരറ്റ് അറ്റ്വുഡ്. ദി ടെസ്റ്റമെന്റ് എന്ന് കൃതിയാണ് 79-കാരിയായ മാര്‍ഗരറ്റ് അറ്റ് വുഡിനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. അറ്റ് വുഡ് 2000 ത്തില്‍ ഇതിന് മുന്‍പ് ബുക്കര്‍ പ്രൈസ് നേടിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല