സ്വന്തം ലേഖകൻ: റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ചയിലെത്തിയപ്പോഴും ബോക്സ് ഓഫീസ് അടക്കിവാണ് ജോക്കര്‍. ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്ത ചിത്രം ഇതു വരെ വേള്‍ഡ് വൈഡ് റിലീസിലൂടെ നേടിയത് 543.9 മില്യണ്‍ ഡോളറാണ് ഇന്ത്യന്‍ രൂപയില്‍ 3852 കോടി രൂപയാണിത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മാത്രം നേടിയത് 1265 കോടി രൂപയാണ്.
ഡി.സി കോമിക്സിന്റെ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ജോക്കര്‍. വയലന്‍സിന്റെ അതി പ്രസരമെന്ന പേരില്‍ യു.എസില്‍ ‘ആര്’ സര്‍ട്ടിഫിക്കറ്റാണ് ജോക്കറിനു നല്‍കിയിരുന്നത്. ഈ സര്‍ട്ടിഫിക്കറ്റോടു കൂടി ഡി.സി കോമിക്സിന്റെ ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസ് കലക്ഷന്‍ നേടുന്ന പത്തു ചിത്രങ്ങളുടെ പട്ടികയിലെത്തിയ ആദ്യ ചിത്രവും ജോക്കറാണ്. ഇന്ത്യയില്‍ എ സര്‍ട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് ലഭിച്ചത്. 44.5 കോടി രൂപയാണ് ഇന്ത്യയില്‍ നിന്നും ഇതു വരെ ചിത്രം നേടിയത്.
സംവിധായകന് ടോഡ് ഫിലിപ്സ് ഒരുക്കിയ ജോക്കറില് യോക്വിൻ ഫീനിക്സ് ആണ് നായകന്. അവിസ്മരണീയമായ പ്രകടനമാണ് നടന് കാഴ്ചവെച്ചത് എന്നാണ് ചിത്രത്തിന്റെ വിമര്‍ശകരടക്കം പറഞ്ഞത്. ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ ജോഗ്വിന്‍ ഫീനിക്സ് ടിഫ് ട്രിബ്യൂട്ട് ആക്ടര്‍ അവാര്‍ഡിന് അര്‍ഹനാവുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല