മലയാളത്തില്‍ പുറത്തിറങ്ങിയ ഒട്ടുമിക്ക സൂപ്പര്‍ഹിറ്റുകളും ബോളിവുഡിലെത്തിച്ചത് സംവിധായകന് പ്രിയദര്‍ശനാണ്. മണിച്ചിത്രത്താഴ്, താളവട്ടം, കഥപറയുമ്പോള്‍ തുടങ്ങിയ പ്രിയദര്ശന് ബോളിവുഡിലെത്തിച്ച ചിത്രങ്ങളൊരുപാടാണ്. ഒടുവിലിതാ സമീപകാലത്തെ സൂപ്പര്‍ഹിറ്റായ സോള്‍ട്ട് ആന്റ് പെപ്പറും പ്രിയന് ബോളിവുഡിലേക്ക് കൊണ്ടുപോകുകയാണ്. പ്രിയദര്‍ശനാണ് ഈ ചിത്രം ഹിന്ദിയിലെത്തിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി.
മോഹന്‍ലാല്‍ നായകനാകുന്ന മലയാള ചിത്രമായ അറബിയും ഒട്ടകവും പി മാധവന് നായരും എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രിയനിപ്പോള്‍. ഈ തിരക്കുകള്‍ക്കു ശേഷം സോള്‍ട്ട് ആന്റെ് പെപ്പറിന്റെ വര്‍ക്കുകള്‍ ആരംഭിക്കാനാണ് പ്രിയന്റെ ശ്രമം. ഈ ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതായാണ് സൂചന.
സോയാ അക്തര്‍ സംവിധാനം ചെയ്ത ‘സിന്ദഗി ന മിലേഗി ദൊബാര’ പോലുള്ള ലൈറ്റ് സബ്ജക്ട് ചിത്രം ബോളിവുഡ് ഏറ്റെടുത്തതാണ് സോള്‍ട്ട് ആന്റ് പെപ്പര്‍ റീമേക്ക് ചെയ്യാന്‍ പ്രിയന് പ്രേരണയായത്. ഉടന്‍ തന്നെ സംവിധായകന് ആഷിക് അബുവിനെ കണ്ട് സിനിമയുടെ ഹിന്ദി റീമേക്ക് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിച്ചു.
ഹിന്ദിയിലേക്ക് മാത്രമല്ല, തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും സോള്‍ട്ട് ആന്റ് പെപ്പര്‍ റീമേക്ക് ചെയ്യുകയാണ്. ഇതിന്റെ ചര്‍ച്ചകളും പുരോഗമിക്കുന്നു.
ജൂലൈ എട്ടിന് റിലീസായ സോള്‍ട്ട് ആന്റ് പെപ്പറിന് വന്‍സ്വീകരണമാണ് ലഭിച്ചത്. ലാല്‍, ശ്വേത മേനോന്, മൈഥിലി, ബാബുരാജ്, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കോടികള്‍ വാരിക്കഴിഞ്ഞു. നവാഗതരായ ശ്യാം പുഷ്കരന്, ദിലീഷ് നായര്‍ എന്നിവരാണ് തിരക്കഥ രചിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല