സ്വന്തം ലേഖകൻ: സേതുരാമയ്യര്‍ വീണ്ടും വരുന്നു. സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രം സംബന്ധിച്ച ചര്‍ച്ചയാണ് അണിയറയില്‍ പുരോഗമിക്കുന്നത്. മമ്മൂട്ടി- കെ മധു- എസ്.എന്‍ സ്വാമി കൂട്ടുകെട്ടില്‍ തന്നെയാണ് അഞ്ചാം സേതുരാമയ്യര്‍ എത്തുക. 2020ന്റെ തുടക്കത്തില്‍ ചിത്രീകരണം തുടങ്ങാനാണ് നീക്കം.
ബാസ്കറ്റ് കില്ലിങ്ങാണ് കഥയുടെ പ്രമേയം. എന്നുവച്ചാല്‍ ഒരേ ലക്ഷ്യത്തോടെ നടക്കുന്ന കൊലപാതക പരമ്പരകളുടെ ചുരുളഴിക്കാനാണ് ഇത്തവണ സേതുരാമയ്യര്‍ എത്തുക. മലയാളത്തിന് അത്ര സുപരിചിതമല്ലാത്ത രീതിയിലാവും കഥാപുരോഗതിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്കുന്ന സൂചന. കൂടത്തായി കേസ് തെളിയിക്കാനാണോ സേതുരാമയ്യര്‍ എത്തുക എന്ന ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍.
1988ലാണ് ആദ്യ സി.ബി.ഐ ചിത്രം പുറത്തിറങ്ങുന്നത്. ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന ആദ്യ ചിത്രം സൂപ്പര്‍ഹിറ്റായതോടെ അടുത്ത വര്‍ഷം പരമ്പരയിലെ രണ്ടാം ചിത്രം പുറത്തിറങ്ങി. ജാഗ്രത എന്നായിരുന്നു ചിത്രത്തിന്റെ പേര്. പിന്നീട് സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ എന്ന ചിത്രങ്ങള്‍ ഇറങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല