
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെയും തൊഴില്‍ ദാതാക്കളുടെയും പെരുമാറ്റം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം പുതിയ ചട്ടം ആവിഷ്കരിച്ചു. ഒക്ടോബര്‍ 20 മുതലാണ് ചട്ടം നടപ്പില്‍ വരുക.
ഇക്കാര്യം മന്ത്രാലയ വക്താവ് ഖാലിദ് അബാഖൈല്‍ സ്ഥിരീകരിച്ചു. തൊഴിലിടങ്ങളില്‍ മോശം പെരുമാറ്റങ്ങളും അതിക്രമങ്ങളും തടയാനാണ് പുതിയ ചട്ടം. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലിടങ്ങളില്‍ വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷം.
പുതിയ വ്യവസ്ഥകള്‍ക്ക് സെപ്റ്റംബറിലാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജ്ഹി അംഗീകാരം നല്‍കിയത്. ശില്പശാലകള് നടത്തിയും സ്വകാര്യ മേഖലയിലെ തൊഴില്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞും ചര്‍ച്ച ചെയ്തുമാണ് പുതിയ വ്യവസ്ഥകള്‍ രൂപപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല