സ്വന്തം ലേഖകൻ: ആദ്യ സിനിമയായ ‘കുമ്പളങ്ങി നൈറ്റ്സി’ലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് അന്ന ബെന്‍. അന്നയുടെ പുതിയ ചിത്രവും തിയ്യറ്ററുകളിലേക്ക് എത്തുകയാണ്. ഹെലന് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അന്ന അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവസാനാണ്.
ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിട്ടുണ്ട്. സാധാരണക്കാരായ ഒരച്ഛന്റേയും മകളുടേയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ട്രെയിലറില്‍ നിന്നും മനസിലാകുന്നത് പ്രകാരം ചിത്രം ഒരു ത്രില്ലററായിരിക്കും. ഒരു ദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന സൂചനയും ട്രെയിലര്‍ നല്കുന്നു. അന്നയും ലാലും പ്രധാന കഥാപാത്രങ്ങളായി എത്തുമ്പോൾ അജു വർഗീസ് ഇതുവരെ കാണാത്ത ഒരു വേഷത്തിലാണ്.
നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന ഹെലന് വിനീത് നിര്‍മ്മക്കുന്ന രണ്ടാമത്തെ ചിത്രമാണ്. 2016 ല്‍ പുറത്തിറങ്ങിയ ആനന്ദമാണ് വിനീത് നിര്‍മ്മിച്ച ആദ്യ ചിത്രം. ദി ചിക്കന്‍ ഹബ്ബ് എന്ന റസ്റ്റോറന്റിലെ ജീവനക്കാരിയായാണ് അന്ന ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ ലാല്‍ പോള്‍, അജു വര്‍ഗ്ഗീസ്, റോണി ഡേവിഡ് രാജ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഷാന്‍ റഹ്മാനാണ് സംഗീതം.
‘ഹെലൻ’ ട്രെയിലർ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല