ടോമി ജോസഫ്: സൗത്താംപ്ടൺ മലയാളീ അസോസിയേഷന്റെ 2019 – 2020 പ്രവർത്തനങ്ങൾക്കായി ശ്രീ: റോബിൻ ഏബ്രഹാമിന്റെ നേതൃത്വത്തിൽ പുതിയ കമ്മറ്റി നിലവില്‍ വന്നു. സംഘടനാ പ്രവര്‍ത്തന പാടവം കൊണ്ടും പരിചയസമ്പന്നത കൊണ്ടും സൗത്താംപ്ടൺ മലയാളികള്‍ക്കിടയില്‍ ചിരപരിചിതരായ വ്യക്തിത്വങ്ങളാണ് പുതിയ നേതൃത്വനിരയിലേക്ക് എത്തിയിരിക്കുന്നത്. പരിചയസമ്പന്നതയും സംഘടനാപാടവവും, കൃത്യവും പക്വവുമായ ഇടപെടലുകളിലൂടെ മികവു തെളിയിച്ച ശ്രീ: റോബിൻ എബ്രഹാം പ്രസിഡന്റ് ആയുo ശ്രീ: മാക്സി അഗസ്റ്റിൻ വൈസ് പ്രസിഡന്റ് ആയുo ചുമതലയേല്‍ക്കുമ്പോള്‍, മറുപുറങ്ങളില്ലാതെ നേരോടും നെറിവോടും പെരുമാറുന്ന സൗത്താംപ്ടൺ മലയാളികള്‍ക്ക് പരിചിതനായ ശ്രീ: റ്റോമി ജോസഫ് ആണ് സെക്രട്ടറി.
സാംസ്കാരിക രംഗത്ത് വളരെ സജീവമായി ഇടപെടുന്ന ശ്രീ: രാജീവ് വിജയൻ ജോയിന്റ് സെക്രട്ടറിയായും, സൗമ്യതയും, വിനയവും കൈമുതലാക്കിയ ശ്രീ: അഭിലാഷ് പടയാട്ടിൽ ട്രെഷററായും, സ്വതസിദ്ധമായ സംസാര ചാരുതകൊണ്ടു ശ്രദ്ധേയനായ ശ്രീ: ബ്ലെസ്സനെ പി.ആര്.ഒ ആയും, പരിചയസമ്പന്നതയും കലവറയോളം സ്നേഹവും കൈമുതലാക്കിയ ശ്രീമതി ജിബി സിബിയെയും, ശ്രീമതി അമ്പിളി ചിക്കുവിനെയും ആര്‍ട്സ് കോ-ഓര്‍ഡിനേറ്റേഴ്സ് ആയും, കായിക മേളകളിലെ മുടിചൂടാമന്നരായ ശ്രീ: ജിനോയി മത്തായിയേയും, ശ്രീമതി അനിറ്റ സിബിയെയും സ്പോര്‍ട്സ് കോ-ഓര്‍ഡിനേറ്റേഴ്സ് ആയും, കലര്‍പ്പില്ലാത്ത കൈ പുണ്യം കൈമുതലാക്കിയ ശ്രീ: ഷിൻറ്റു മാനുവേലിനെ ഫുഡ് ആൻഡ് ബീവറേജ് കൈകാര്യം ചെയ്യുന്നതിനായും തിരഞ്ഞെടുത്തു.
പരസ്പര സ്നേഹത്തിലും, വ്യക്തി ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും, മതത്തിനും, രാഷ്ട്രീയത്തിനും മുൻഗണന നല്‍കാതെ പൊതുവായ ചര്‍ച്ചകളില്‍ കൂടിയുള്ള പ്രവര്‍ത്തനമാണ് സൗത്താംപ്ടൺ മലയാളീ അസോസിയേഷന്റെ വിജയവും, ശക്തിയും. പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കും, ഒപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പുതിയ ഭരണസമിതി രൂപം കൊടുത്തിരിക്കുന്നത്.
പ്രവര്‍ത്തനങ്ങളിലെ മികവും, കൂട്ടായ്മയുടെ ആഘോഷവും ഒത്തുചേരുന്ന സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ, അതിരില്ലാത്ത വിശ്വ വിശാലതയുടെ ചിറകിലേറി അച്ചടക്കവും, കൃത്യതയും, നീതിബോധവും, അര്‍പ്പണബോധവും, ആത്മാര്‍ത്ഥവുമായ സംഘടനാ പ്രവര്‍ത്തനം കൊണ്ട് സൗത്താംപ്ടൺ മലയാളീ അസോസിയേഷൻ എന്ന് നേരിന്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച്, മനമൊന്നിച്ച് അണിചേരാന്‍ പുതിയ ഭരണസമിതി സൗത്താംപ്ടൺ മലയാളികളെ ആഹ്വാനം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക് അസോസിയേഷന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല