ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ ട്യൂഷന് ഫീസില്‍ സമീപകാലങ്ങളില്‍ വന്‍ വര്‍ദ്ധനവാണ് വരുത്തിയത്, ഇതേ തുടര്‍ന്നു പാവപ്പെട്ട പല മിടുക്കരായ വിദ്യാര്‍ഥികളുടെയും തുടര്‍ പഠനം വഴി മുട്ടി നില്ക്കുന്നവസ്ഥയാണ് ഉണ്ടായത് എന്നാലിപ്പോള്‍ ബ്രിട്ടീഷ് വിദ്യാര്‍ഥികള്‍ക്ക് അല്പം ആശ്വാസം നല്കുന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. സൌത്ത് ലണ്ടനിലെ സൌത്ത്വേര്ക്ക് കൌണ്‍സില്‍ ആര്‍ട്സ് , സയന്‍സ് അല്ലെങ്കില്‍ വെക്കേഷണല്‍ ഡിഗ്രിയ്ക്ക് ചേരുന്ന കുറഞ്ഞത് ദരിദ്രരായ അഞ്ച് വിദ്യാര്‍ഥികളുടെ ചെലവ് തങ്ങള്‍ വഹിക്കുമെന്നാണ് അറിയിച്ചത്.
മുന്‍വര്‍ഷത്തെ വെച്ച് നോക്കുമ്പോള്‍ മൂന്നിരട്ടി വര്‍ദ്ധനയാണ് യൂണിവേഴ്സിറ്റി ഫീസില്‍ ബ്രിട്ടനില്‍ ഉണ്ടായിട്ടുള്ളത്. ഇപ്പോള്‍ ശരാശരി 9000 പൌണ്ടാണ് ഓരോ വര്‍ഷവും വിദ്യാര്‍ഥികളില്‍ നിന്നും യൂണിവേഴ്സിറ്റികള്‍ വാങ്ങുന്നത്, സര്‍ക്കാര്‍ യൂനിവേഴ്സിറ്റികള്‍ക്ക് നലികിയിരുന്ന സാമ്പത്തിക സഹായം വെട്ടിക്കുറച്ചതിനെ തുടര്‍ന്നു സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനം അപ്രാപ്യമായിരിക്കുകയാണ്. അതേസമയം ഇപ്പോള്‍ കൌണ്‍സില്‍ എടുത്തിരിക്കുന്നത് തീരുമാനം വളരെ കുറച്ചു പേര്‍ക്കെ ഉപകാരപ്പെടൂ എന്നിരിക്കെ എത്രതോളമിത് ആശ്വാസകരമാണെന്ന് പറയാനാകില്ല.
സൌത്ത്വേര്ക്കില് കുറഞ്ഞത് മൂന്നു വര്‍ഷമായെങ്കിലും താമസിക്കുന്ന കൌമാരക്കാരായ വിദ്യാര്തികള്ക്ക് ഈ ആനുകൂല്യം ലഭിക്കാനുള്ള അപേക്ഷ പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രത്തോട് കൂടി അടുത്ത ഒക്റ്റോബര്‍ മുതല്‍ സമ്ര്പ്പിക്കാമെന്നു കൌണ്‍സില്‍ അറിയിച്ചിട്ടുണ്ട്. അടുത്ത അധ്യായന വര്‍ഷം മുതലായിരിക്കും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടി തുടങ്ങുക. ഇതോടൊപ്പം തന്നെ കൌണ്‍സില്‍ 16 മുതല്‍ 18 വരെ പ്രായമുള്ള വിദ്യാര്തികള്ക്ക് പഠനത്തിനും 16 -24 വരെയുള്ള തൊഴില്‍ അന്വേഷകര്‍ക്കും പ്രത്യേക ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ തലത്തില്‍ യൂണിവേഴ്സിറ്റികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ ഫീസ് വര്‍ധന ഒഴിവാക്കി സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠനത്തിനുള്ള അവസരം ഒരുക്കണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം ഉയര്‍ന്നിരിക്കുന്ന സ്ഥിതിയ്ക്ക് മറ്റു കൌണ്സിലുകളും സൌത്ത്വേര്ക്ക് കൊണ്സിലിന്റെ തീരുമാനങ്ങളെ പിന്തുടരുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല