കൌണ്‍സില്‍ മാതാക്കള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നല്കി വരുന്ന ആനുകൂല്യങ്ങള്‍ പരമാവധി ചൂഷണം ചെയ്യുന്നുണ്ട് ബ്രിട്ടീഷ് വനിതകള്‍ എന്ന് പറയേണ്ടതില്ലല്ലോ, പക്ഷെ സ്വന്തം മകളെ പതിനഞ്ചാം വയസ്സില്‍ അമ്മയാക്കി കൌണ്‍സില്‍ നല്കുന്ന വീടും മറ്റു ആനുകൂല്യങ്ങളും സ്വന്തമാക്കുന്ന ജാനിസ് (48) അല്പം വിളഞ്ഞ വിത്തല്ലെയെന്നൊരു സംശയം. ഇതിലിപ്പം അതിശയിക്കാന്‍ ഒന്നുമില്ല കാരണം ഈ മാതാവ് തന്റെ മകള്‍ വിദ്യാര്‍ഥിനിയായ സോയ കീവേനിയയെ അവളുടെ പന്ത്രണ്ടാം വയസ്സില്‍ ഒരു മാഗസിനില്‍ ബിക്കിനിയിട്ട് പ്രത്യക്ഷപ്പെടാന്‍ അനുവദിച്ചിട്ടുണ്ട് പിന്നെയല്ലേ ഈ ഗര്‍ഭധാരണം അതും കൌമാരക്കാര്‍ അച്ഛനും അമ്മയുമാകുന്നത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടനിലെ ഇക്കാലങ്ങളില്‍.
അതേസമയം കുഞ്ഞിന്റെ പിതാവായ പതിനേഴുകാരന് തന്റെ വീട്ടില്‍ മകള്‍ക്കൊപ്പം ജീവിക്കാനുള്ള അനുവാദം കൊടുത്തതും ജാനിസ് തന്നെയാണ്. ജോലിയോന്നുമില്ലാത്ത ജാനിസ് ഇത്രയേറെ തന്റെ മകളെ പിന്തുണയ്ക്കുന്നത് അവളുടെ മോഡലിംഗ് കരിയറിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി മാത്രമല്ല എന്നുറപ്പാണ്. ജാനിസ് പറയുന്നത് ഇങ്ങനെ “ഞങ്ങളുടെ മൂന്നു ബെഡ്റൂം ഉള്ള വീട് ഇപ്പോള്‍ തന്നെ സോയയുടെ രണ്ടു സഹോദരിമാരെയും അവരുടെ മക്കളെക്കൊണ്ടും സഹോദരനെ കൊണ്ടും നിറഞ്ഞിരിക്കുകയാണ്. അവള് ഒരു അമ്മയാകുകയാനെങ്കില് കൌണ്‍സില്‍ ഞങ്ങള്‍ക്ക് അഞ്ചു ബെഡ്റൂം ഉള്ള വീട് തന്നേക്കും.”
താന്‍ ഗര്‍ഭിണിയായതിനെ പറ്റി സോയ പറയുന്നത് തുടക്കത്തില്‍ തനിക്കിതൊരു ഷോക്ക് ആയിരുന്നുവെന്നാണ് എന്നാല്‍ പിന്നീട് വല്ലാത്ത സന്തോഷം തോന്നി. തന്റെ സുഹൃത്തുക്കളില്‍ അമ്മയാകുന്ന ആദ്യത്തെയാള്‍ താനാണെന്നും മോഡലിംഗ് രംഗത്തേക്ക് പ്രസവശേഷം തിരിച്ചു വരുമെന്നും സോയ കൂട്ടിച്ചേര്‍ത്തു. കൌമാരത്തിന് മുന്‍പ് തന്നെ അമ്മയുടെ നിര്‍ദേശ പ്രകാരം കര്‍ശനമായ വര്‍ക്കൌട്ടും ഡയട്ടിങ്ങും ചെയ്തു തുടങ്ങിയിരുന്നു സോയ. എന്തായാലും ഇങ്ങനെ പോയാല്‍ ഈ അമ്മയും മോളും പലതു കാട്ടിക്കൂട്ടുമെന്ന് ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല