സ്ഥിരമായ് ഒരു സ്ഥലത്ത് തന്നെ ജീവിക്കുമ്പോള്‍ സാധാരണ നമുക്കൊക്കെ വിരസത തോന്നിയേക്കാം എന്നാല്‍ കഴിഞ്ഞ 84 വര്‍ഷത്തിലെ ഓരോ ദിവസവും സന്തോഷത്തോടെ കോണ്‍വെന്റില്‍ ജീവിച്ച തീര്‍ക്കുകയായിരുന്നു 103 വയസ്സ് പ്രായമുള്ള കന്യാസ്ത്രീ തെരേസിട്ട. തന്റെ 84 വര്‍ഷത്തെ സന്തോഷകരമായ കോണ്‍വെന്റിലെ ജീവിതത്തിനു ശേഷം സ്പാനിഷ് തലസ്ഥാനമായ മാട്രിഡില്‍ ലോക യുവദിന പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്ന പോപ്പ് ബെനഡിറ്റ് പതിനാറാമനെ കാണാനാണ് ഒടുവില്‍ തെരേസിട്ട കോണ്‍വെന്റ് മതിലിനു പുറത്തിറങ്ങാന്‍ പോകുന്നത്.
മാട്രിഡില്‍ നിന്നും ഏതാണ്ട് 60 മൈല്‍ അകലെയുള്ള ബുവാനോഫോയിന്റെ ടെല്‍ സിസ്ടല് കോണ്‍വെന്റില്‍ 1927 ആപ്രില്‍ പതിനാറിനാണ് തെരേസിട്ട തന്റെ കന്യാസ്ത്രീ ജീവിതം തുടങ്ങിയത്. ഏറെ അതിശയം എന്തെന്ന് വെച്ചാല്‍ ഇതേ സമയത്ത് തന്നെയാണ് ഇപ്പോഴത്തെ മാര്‍പ്പാപ്പ ബെനഡിറ്റ് പതിനാറാമന്‍ ജനിച്ചത് എന്നതാണ്. 1936 -1939 കാലഘട്ടത്തില്‍ സ്പാനിഷ് യുദ്ധം നടക്കുമ്പോള്‍ പലരും ഈ കോണ്‍വെന്റില്‍ നിന്നും ഒളിച്ചോടിയപ്പോള്‍ പോലും തെരേസിട്ട മരിക്കുന്നെങ്കില്‍ പോലും ഇവിടെ വെച്ച് തന്നെയാകണമെന്നു ഉറപ്പിച്ചു കോണ്‍വെന്റില്‍ തന്നെ ജീവിക്കുകയായിരുന്നു.
ഇക്കാലങ്ങള്‍ക്കിടയില്‍ കോണ്‍വെന്റിലെ തന്റെ ജീവിതത്തെ കോര്‍ത്തിണക്കി ഇവര്‍ ഒരു പുസ്തകവും ഇറക്കുകയുണ്ടായ്. ബുക്കില്‍ അവര്‍ തന്റെ കോണ്‍വെന്റ് ജീവിതത്തിലെ സംതൃപ്തിയും സന്തോഷവും തുറന്നു പറയുന്നുണ്ട്. തന്റെ പിതാവിന്റെ നിര്‍ദേശ പ്രകാരം കൊടും പട്ടിണിയില്‍ നിന്നും രക്ഷ നേടാനാണ് തെരെസെട്ട കോണ്‍വെന്റില്‍ എത്തിപ്പെട്ടതെങ്കിലും തുടര്‍ന്നുള്ള ജീവിതത്തില്‍ നിന്നും അവര്‍ സന്തോഷം കണ്ടെത്തുകയായിരുന്നു. മാര്‍പ്പാപ്പയെ സ്വീകരിക്കുന്ന നൂറു കണക്കിന് കന്യാസ്ത്രീകളില്‍ ഒരാളാകാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണിപ്പോള്‍ സിസ്റ്റര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല