ഫാ:വര്‍ഗ്ഗീസ് ജോണ്‍
കാന്റെബറി: പാരമ്പര്യത്തിലും പൈതൃകത്തിലും നിലനില്‍ക്കുന്ന വിശ്വാസികള്‍ യുവതലമുറയെ ക്രിസ്തീയ ചൈതന്യത്തില്‍ വാര്‍ത്തെടുക്കുവാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലിത്ത വ്യക്തമാക്കി. ഇന്ത്യന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനിസഭയുടെ യു.കെ ഭദ്രാസനമീറ്റിങ്ങിനോടനുബന്ധിച്ച് നടന്ന ദിവ്യബലിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. യജമാനന്‍ വരുമ്പോള്‍ ഉണര്‍വുള്ളവരായി മുന്തിരത്തോപ്പില്‍ പണിചെയ്യുന്ന നല്ല ക്രൈസ്തവരായി ഇരിക്കുവാനും അദ്ദേഹം ഉത്‌ബോധിപ്പിച്ചു. കാന്റബറി സെന്റ് ആന്‍സ് ലെമ്‌സ് സ്‌ക്കൂള്‍ ഹാളില്‍ രാവിലെ 9ന് ദിവ്യബലിയോടെ ഭദ്രാസന മീറ്റിംങ്ങിന് തുടക്കമായി. തുടര്‍ന്ന് നടന്ന യോഗത്തില്‍ മെത്രോപ്പോലീത്ത അധ്യക്ഷത വഹിച്ചു. 2009 ആഗസ്റ്റ് മാസത്തില്‍ സ്ഥാപിതമായ കാന്റബറി കോണ്‍ഗ്രിഗേഷനെ ഇടവകയായി പ്രഖ്യാപിക്കുന്ന കല്‍പ്പന ബ്രോകഌ സെന്റ് ഗ്രിഗോറിയോസ് പള്ളിവികാരി ഫാ:ജോണ്‍ സാമുവല്‍ വായിച്ചു. യു.കെയുടെ വിവിധ ഭാഗങ്ങളിലായുള്ള ഇരുപതോളം പള്ളികളില്‍ നിന്നും വികാരമാരും പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല