അവധിക്കാലം ഇനി ബഹിരാകാശത്തും ചിലവഴിക്കാം, അതിനുള്ള സൌകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് റഷ്യ. കറങ്ങുന്ന ഭൂമിയും മറ്റു ബഹിരാകാശ കാഴ്ചകളും കാണാനുള്ള സൌകര്യതോടു കൂടിയുള്ള ഈ ബഹിരാകാശ ആഡംബര ഹോട്ടല്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ നിര്‍മിക്കാനാണ് ഒരു റഷ്യന്‍ കമ്പനി ഉദ്ദേശിക്കുന്നത്. ഭൂമിയില്‍ നിന്നും 217 മൈല്‍ അകലെ നിര്‍മിക്കുന്ന ഈ ഹോട്ടലില്‍ താമസിക്കാന്‍ ചിലവ് കൂടുതലാണെന്ന് മാത്രം, 500,000 പൌണ്ടാണ് ഹോട്ടലിലേക്ക് എത്താന്‍ യാത്രയ്ക്ക് മാത്രം നല്‍കേണ്ടി വരുന്ന ചിലവ്. കൂടാതെ അഞ്ചു ദിവസത്തെ താമസത്തിന് 100000 പൌണ്ട് വേറെയും നല്‍കണം.
ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനില്‍ ഉള്ളതിനേക്കാള്‍ സൗകര്യം ഈ ഹോട്ടലില്‍ ഒരുക്കുമെന്നും നിരമാതാക്കള്‍ അറിയിച്ചിട്ടുണ്ട്. ബഹിരാകാശത്തെ ഭാരമില്ലായ്മ മൂലം ഹോട്ടലിലെ താമസക്കാര്‍ക്ക് തങ്ങളുടെ ബെഡ് എവിടെ വേണേലും ഒരുക്കാം, സമാന്തരമായും വിലങ്ങനെയും കിടക്കാം! എന്നാല്‍ ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യം ഹോട്ടലില്‍ ഉണ്ടാകില്ല എങ്കിലും ഭൂമിയില്‍ പാചകം ചെയ്ത ഭക്ഷണം റോക്കറ്റില്‍ മൈക്രോവേവ് ഓവനില്‍ നിറച്ച് ഹോട്ടലില്‍ എത്തിക്കുമത്രേ.
ഓര്‍ബിറ്റല്‍ ടെക്നോളജീസ് എന്ന കമ്പനി നിര്‍മിക്കുന്ന ഈ ബഹിരാകാശ ഹോട്ടലില്‍ മദ്യം കര്‍ശനമായ് നിരോധിച്ചിരിക്കും. ആരോഗ്യമുള്ള ആളുകളെ മാത്രമേ തങ്ങളുടെ ഹോട്ടലില്‍ താമസിപ്പിക്കൂ എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഇതു ബഹിരാകാശത്തെ കുറിച്ച് ഗവേഷണം നടത്തുന്ന സ്വകാര്യ ശാസ്ത്രജ്ഞര്‍ക്ക് ഉപകാരപ്പെടും എന്ന കാര്യം ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല