പുരോഗതിയുടെ കാര്യത്തില്‍ മുന്നിലാണെങ്കിലും ബ്രിട്ടനിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ജാതിയുടെ പേരില്‍ വിവേചനങ്ങള്‍ വര്ദ്ധിചിട്ടുണ്ടെന്നാണ് സമീപ കാലങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്. ഇതിനു ഒരു ഉദാഹരണമാണ് പങ്കാളിയുടെ ജാതി വ്യത്യസ്തമായതിനെ തുടര്‍ന്നു ജോലി നഷ്ടപ്പെട്ട അമര്‍ദീപ് ബെഗ്രാജിന്റെയും ഭര്‍ത്താവ് വിജയ് ബെഗ്രാജിന്റെയും ജീവിതം. വക്കീലായ 33 കാരിയായ അമര്‍ദീപിന്റെ ഭര്‍ത്താവ് താഴ്ന്ന ജാതിക്കാരനാണ് എന്ന പേരില്‍ ജോലിസ്ഥലങ്ങളില്‍ നിന്നും ഇവര്‍ വലിയതോതില്‍ വിവേചനമാണ് നേരിടേണ്ടി വന്നത്.
ദളിത് വിഭാഗക്കാരനായ വിജയ് (32) പ്രാക്റ്റീസ് മാനേജറായിട്ടാണ് ജോലി ചെയ്യുന്നത്. ഇന്ത്യയുടെ പരമ്പരാഗത ജാതി വ്യവസ്ഥയനുസരിച്ച് താഴ്ന്ന ജാതിക്കാരനായ വിജയിയെ വിവാഹം കഴിക്കരുതെന്ന് മിസിസ് ബെഗ്രാജിനോടു മുന്‍പ് ഒരു സീനിയര്‍ അഭിഭാക്ഷകന് ആവശ്യപ്പെട്ടിരുന്നുവത്രേ എങ്കിലും മൂന്നു വര്‍ഷം മുന്‍പ് ലീര്‍മിംഗ്ടണ്‍ സ്പായിലെ ഒരു സിക്കുകാരുടെ അമ്പലത്തില്‍ വെച്ച് ഇവര്‍ വിവാഹിതരായ്. എന്നാല്‍ വിവാഹശേഷം ഇവര്‍ക്ക് ജോലിസ്ഥലത്ത് വന്‍തോതിലുള്ള അവഗണയാണ് നേരിട്ടതു. അമിതമായ ജോലി എടുക്കേണ്ടി വരികയും സമാനതൊഴില്‍ ചെയ്യുന്ന മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന വേതനത്തില്‍ കുറവ് മാത്രം കൈപ്പറ്റെണ്ടി വരികയും ഉണ്ടായത്രേ!
വിജയിയും തൊഴില്‍ സ്ഥലത്ത് പല തരത്തിലുള്ള വിവേചനങ്ങളും നേരിട്ടു. ഏഴു വര്‍ഷമായ് തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷം വിജയിയെ പിരിച്ചു വിടുകയും ചെയ്തു. ജോലി സ്ഥലത്ത് നിന്നുണ്ടാകുന്ന അധിക്ഷേപങ്ങള്‍ മൂലം മിസിസ് ബെഗ്രജിനു കഴിഞ്ഞ ജനുവരിയില്‍ ഗത്യന്തരമില്ലാതെ ജോലി രാജി വയ്ക്കേണ്ടിയും വന്നു. പൌരന്മാര്ക്കെല്ലാം ജീവിക്കാനും തൊഴില്‍ ചെയ്യാനും അവകാശം നല്കുന്ന ബ്രിട്ടനെ പോലൊരു രാജ്യത്താണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത് എന്നതാണ് ഏറെ അതിശയിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇലക്ഷന് മുന്‍പ് ഗവണ്മെന്റിന് വംശീയ വിവേചനത്തിന് എതിരെ നടപടിയെടുക്കാന്‍ അനുവാദം നല്കി കൊണ്ടുള്ള അഞ്ചു നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയിരുന്നു. എന്തായാലും ഹോം സെക്രട്ടറി തെരേസ മേയ് ഇത്തരം വിവേചനങ്ങള്‍ തടയാന്‍ കര്‍ശന നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല