ദമാസ്‌കസ്: ജനാധിപത്യ പ്രക്ഷോഭകര്‍ക്കെതിരെയുള്ള സൈനിക, പൊലീസ് നടപടികള്‍ നിര്‍ത്തിവെച്ചതായി സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദ് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിനെ അറിയിച്ചു.
അസദിനോട് അധികാരമൊഴിയാന്‍ യു.എസ് ആഹ്വാനം ചെയ്യുമെന്ന് വാര്‍ത്ത വന്നതിനു പിന്നാലെയാണ് ഈ നീക്കം. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് ബാന്‍ കീ മൂണ്‍ കഴിഞ്ഞദിവസം അസദിനെ ഫോണില്‍ വിളിച്ച് അന്ത്യശാസനം നല്‍കിയിരുന്നു.
അതിനിടെ, സിറിയയിലെ അക്രമങ്ങളെക്കുറിച്ച് രാജ്യാന്തര ക്രിമിനല്‍ കോടതി അന്വേഷിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ മേധാവി സുരക്ഷാ സമിതിയോടു ശുപാര്‍ശ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല