1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 18, 2011

പൂവാലന്‍മാര്‍ പെണ്‍മക്കളുള്ള അച്ഛന്‍മാരുടെയെല്ലാം പേടിസ്വപ്‌നമാണ്. തങ്ങളുടെ പെണ്‍മക്കള്‍ അവരുടെ വലയില്‍ പെടുമോ എന്ന ആധി അച്ഛന്‍മാരുടെ ഉറക്കം കെടുത്തും. എന്തിനധികം പറയുന്നു അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കു പോലും പൂവാലന്‍മാരെ പേടിയാണ്. ഒരു തവണ കൂടി പ്രസിഡന്റ് പദത്തിലെത്തിയാല്‍ മക്കള്‍ക്ക് എന്തു സമ്മാനമാകും നല്‍കുക എന്ന ചോദ്യത്തിന് ആണ്‍കുട്ടികള്‍ തന്റെ പെണ്‍മക്കളെ ശല്യപ്പെടുത്താതിരിക്കാന്‍ കമാന്‍ഡോകളെ നിയമിക്കുമെന്നായിരുന്നു ഒബാമയുടെ മറുപടി.

കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മക്കളായ സാഷയ്ക്കും മലിയയ്ക്കും പപ്പിക്കുട്ടിയായിരുന്നു ഒബാമ സമ്മാനിച്ചത്. എന്നാല്‍ ഇത്തവണത്തെ സമ്മാനം കമാന്‍ഡോകളായിരിക്കുമെന്നാണ് ഒബാമ പറയുന്നത്. സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്.

2012 ലെ ഇലക്ഷന്‍ ക്യാംപെയിനിന്റെ ഭാഗമായുള്ള ബസ് യാത്രയിലായിരുന്നു ഒബാമ. സാമ്പത്തിക രംഗത്ത് അമേരിക്ക വന്‍ തിരിച്ചടി നേരിടുന്നത് ഒബാമയുടെ ജനപ്രീതി കുറച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.