പ്രശസ്ത ചലചിത്ര സംഗീത സംവിധായകന് ജോണ്സണ്(58) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന ചെന്നൈയില്‍ വച്ച് രാത്രി എട്ടരയോടെയായിരുന്നു അന്ത്യം.ചെന്നൈയിലെ കാട്ടുപാക്കത്തെ വസതിയില്‍ വെച്ച് നെഞ്ചുവേദന അനുഭവപെട്ടതിനെ തുടര്‍ന്ന് ഉടന്‍തന്നെ അടുത്തുള്ള ശ്രീരാമചന്ദ്ര ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. മലയാളികള്‍ എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ഒരുപാട് സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ച ജോണ്സണ് നിരവധി സിനിമകള്‍ക്ക് പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുണ്ട്.
1968ല്‍ സുഹൃത്തുക്കളോടൊപ്പം രൂപീകരിച്ച വോയ്സ് ഓഫ് ട്രിച്ചൂര് എന്ന സംഗീത ട്രൂപ്പിലൂടെയാണ് ജോണ്സണ് ശ്രദ്ധേയനാവുന്നത്. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനായി എഴുപതുകളിലാണ് ജോണ്സണ് സിനിമയിലെത്തുന്നത്. 1978ല്‍ ആരവം എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയായിരുന്നു സിനിമയിലേക്കുള്ള വരവറിയിച്ചത്.
പിന്നീട് ഇണയെ തേടി എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനാവുന്നത്. ഭരതന്, പതമരാജന്‍ സിനിമകളിലൂടെയാണ് ജോണ്സണ് പ്രശസ്തിയുടെ പരമ്യത്തിലേക്കുയരുന്നത്.
സവിധം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം, നൊമ്പരത്തി പൂവ്, കൂടെവിടെ, കാറ്റത്തെ കിളികൂട്, മാളൂട്ടി, മഴവില്‍ക്കാവടി, ഞാന്‍ ഗന്ധര്വ്വന്, ചമയം, ചുരം, കിരീടം, അങ്ങനെ ഒരവധിക്കാലത്ത്, നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ തുടങ്ങി നിരവധി സിനിമകളിലായ് അനശ്വരമായ അനവധി ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട് ജോണ്സണ് മാഷ്.
ഭരതന്, പത്മരാജന്, കമല്‍, ലോഹിതദാസ് തുടങ്ങി പ്രമുഖരടക്കമുള്ള സംവിധായകരുടെ സിനിമകളിലായി മുന്നൂറിലധികം പാട്ടുകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. രണ്ട് തവണ ദേശീയ പുരസ്കാരവും അഞ്ച് തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയിട്ടുണ്ട്. പൊന്തന്മാട(1993), സുകൃതം(1994) എന്നീ ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതമൊരുക്കിയതിനാണ് ദേശീയ പുരസ്കാരം ലഭിച്ചത്.
ഓര്മക്കായ്(1982), വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി(1989), അങ്ങനെ ഒരു അവധിക്കാലത്ത്(1999) എന്നീ ചിത്രങ്ങളാണ് ജോണ്സന് മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാനസര്‍ക്കാറിന്റെ പുരസ്കാരം നേടിക്കൊടുത്തത്. സദയം(1992), സല്ലാപം(1996) എന്നീ ചിത്രങ്ങളിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരങ്ങളും ജോണ്സന് നേടിയിട്ടുണ്ട്. ഭാര്യ റാണി. ഷാന്‍,റെന്‍ എന്നിവരാണ് മക്കള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല