പോര്‍ട്ട്ഡൗണ്‍: പോര്‍ട്ട്ഡൗണ്‍ സെന്റ് ജോണ്‍സ് ചാപ്പലില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഞായറാഴ്ച (21-ാം തിയ്യതി) നടക്കും. വൈകുന്നേരം 3.15 ന് നടക്കുന്ന ആഘോഷ പൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാനയില്‍ ഫാ. മാത്യു അറക്കപറമ്പില്‍, ഫാ. ആന്റണി പെരുമായന്‍, ഫാ. ജോസഫ് കറുകയില്‍ തുടങ്ങിയവര്‍ കാര്‍മ്മികരാവും. ഫാ. ആന്റണി പെരുമായന്‍ തിരുന്നാള്‍ സന്ദേശം നല്‍കും. തിരുന്നാള്‍ കുര്‍ബാനയെ തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷിണവും നൊവേനയും നടക്കും. ഡബഌന്‍ വോയിസിന്റെ ഗാനമേള പരിപാടികള്‍ക്ക് മികവാകും. സ്‌നേഹ വിരുന്നോടെ പരിപാടികള്‍ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജിമ്മി 07932710328
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല