പൂങ്കുളം ഫാത്തിമ മാതാ പള്ളിയുടെ ഹോളി സ്‌പിരിറ്റ് കോണ്‍വെന്റിലെ അന്തേവാസി സിസ്‌റ്റര്‍ മേരി ആന്‍സിയുടെ മരണം ആത്മഹത്യയാണെന്നു പോലീസ് നിഗമനം. ബോധപൂര്‍വമുള്ള മുങ്ങിമരണമാണ് ആന്‍സിയുടേതെന്ന പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിനു ലഭിച്ചു.
കഴിഞ്ഞദിവസം കോണ്‍വെന്റ് വളപ്പിലെ ജലസംഭരണിയില്‍ സിസ്‌റ്റര്‍ ആന്‍സിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. എന്നാല്‍, സംശയിക്കാവുന്നതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഉന്നത പോലീസുദ്യോഗസ്‌ഥര്‍ ആവര്‍ത്തിച്ചു. സിസ്‌റ്ററെ ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രിയില്‍നിന്നു രേഖകള്‍ ശേഖരിച്ചു. പ്രമേഹത്തിനും ത്വക്‌രോഗത്തിനും സിസ്‌റ്റര്‍ ആന്‍സിയെ ചികിത്സിച്ചിരുന്നെന്നു ഡോക്‌ടര്‍ മൊഴി നല്‍കി. കോണ്‍വെന്റ് മുറിയില്‍ നിരവധി ഗുളികകള്‍ കണ്ടെത്തി. ഒന്നരയാഴ്‌ചയായി ഇവര്‍ക്ക് ഉറക്കകുറവ് അനുഭവപ്പെട്ടിരുന്നത്രേ. സിസ്‌റ്ററുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ പോലീസ് പരിശോധിച്ചുവരുന്നു.
നൂറിലധികംപേരെ പോലീസ് ചോദ്യംചെയ്‌തു. ദിവസങ്ങളായി കടുത്ത മാനസികസംഘര്‍ഷം അനുഭവിക്കുന്ന രീതിയിലാണു സിസ്‌റ്റര്‍ ആന്‍സി പെരുമാറിയതെന്ന് അന്തേവാസികള്‍ മൊഴി നല്‍കി. ഫോറന്‍സിക് വിദഗ്‌ധരുടെ പരിശോധനയിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. ശ്വാസകോശത്തില്‍ വെള്ളം നിറഞ്ഞതാണു മരണകാരണമെന്നും ആന്‍സി ജലസംഭരണിയില്‍ വീഴുമ്പോള്‍ ബോധമുണ്ടായിരുന്നെന്നും പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭരണിയുടെ കോണ്‍ക്രീറ്റ് മൂടി നീക്കം ചെയ്‌ത നിലയിലായിരുന്നു. ഭാരമുള്ള സ്ലാബ് ഉയര്‍ത്തിമാറ്റാതെ നിരക്കിമാറ്റാന്‍ ആന്‍സിക്ക് ആകുമായിരുന്നെന്നു പോലീസ് പറഞ്ഞു. ബലപ്രയോഗം നടന്നിരുന്നെങ്കില്‍ ദേഹത്തു മുറിവുണ്ടാകുമായിരുന്നു. ആന്‍സിയുടെ മുഖത്തുമാത്രമാണു പോറല്‍. ഇതു ടാങ്കിലേക്കുള്ള വീഴ്‌ചയില്‍ സംഭവിച്ചതാകാം. ഫോറന്‍സിക് റിപ്പോര്‍ട്ട് വേഗം ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമികവിവരങ്ങളാണു ലഭിച്ചതെന്നും ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ രമേശ് ബാബു പറഞ്ഞ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല