ജീവിക്കാന്‍ വളരെയധികം കഷ്ടപ്പെടുന്നവരാണ് പത്ത് മക്കളുള്ള ലീ ഹാംലിനും(39) ഭാര്യ എമ്മ പെയ്നും(36) എന്നിട്ടും ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്കു അവകാശപ്പെട്ട ആയിരക്കണക്കിന് പൌണ്ടിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ ഇവര്‍ തയ്യാറല്ല. പലരും കൂടുതല്‍ ബെനിഫിറ്റുകള്‍ സ്വന്തമാക്കുവാന്‍ മക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതാണ് ബ്രിട്ടനില്‍ സാധാരണ നമ്മള്‍ കണ്ടുവരുന്ന പ്രവണത, കഴിഞ്ഞ ആഴ്ച തന്നെ നാല് പുരുഷന്മാരില്‍ നിന്നായ് പത്ത് മക്കളുള്ള മോയിര പിയേര്‍സ് എന്ന സ്ത്രീ ഗവണ്‍മെന്റില്‍ നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായ്. ഈ സാഹചര്യത്തിലാണ് ബ്രിട്ടനെ ചൂഷണം ചെയ്തു ജീവിക്കില്ലയെന്ന തീരുമാനത്തോടെ കഷ്ടപ്പെട്ട് ജീവിക്കുന്ന ഈ പങ്കാളികളുടെ പ്രസക്തി.
കെയറര്‍ ജോലിക്കാരാനായ ലീ മോയിര പിയേര്സിന്റെ കാര്യം അറിഞ്ഞതിനെ തുടര്‍ന്നു അവരെ കര്‍ശനമായ് വിമര്‍ശിച്ചിട്ടുണ്ട്. ലീ മോയിരയോടു പറഞ്ഞത് അവരോടു മക്കളെയുണ്ടാക്കുന്ന പണി നിര്‍ത്തി അധ്യാനിച്ചു ജീവിക്കാനോ അല്ലെങ്കില്‍ കുഞ്ഞിന്റെ അച്ഛന്‍മാരോട് മക്കളെ നോക്കാന്‍ ആവശ്യപ്പെടാനുമാണ്. എമ്മ പെയ്നും തന്റെ മക്കളെ നോക്കിയ ശേഷം കിട്ടുന്ന സമയം സമീപ പ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്ന അല്ലറചില്ലറ തൊഴിലുകള്‍ ചെയ്തു ഭര്‍ത്താവിനെ സഹായിക്കുന്നുമുണ്ട്. ഇത് കൂടാതെ ലീ ഒരു കോള്‍ സെന്ററില്‍ ജോലിക്കായ് അപേക്ഷിച്ചിരിക്കുകയാണിപ്പോള്‍, ഒഴിവ് ദിവസങ്ങളില്‍ കോള്‍ സെന്ററില്‍ ജോലി ചെയ്യാനാണ് ലീ ഉദ്ദേശിക്കുന്നത്. ബെനെഫിറ്റുകള്‍ കൈപ്പറ്റുന്നതിനേക്കാള്‍ നല്ലത് എല്ലാ ദിവസവും തൊഴില്‍ ചെയ്തു ജീവിക്കുന്നതാണെന്നാണ് ഇദ്ദേഹം പറയുന്നത്.
ഈ മാതൃകാ പിതാവിന്റെ വാര്‍ഷിക വരുമാനം വെറും പതിനാലായിരം പൌണ്ട് മാത്രമാണ്. നിലവിലുള്ള സ്ഥിതി വെച്ച് ഇവര്‍ക്ക് കൌണ്‍സില്‍ വീടും നികുതിയിളവും സൌജന്യ സ്കൂള്‍ ഡിന്നറും അടക്കം പല തരത്തിലുള്ള ആനുകൂല്യങ്ങള്‍ക്ക് നിയമപ്രകാരം അവകാശമുണ്ട്. എന്നാല്‍ ഇവര്‍ ആകെ സ്വന്തമാക്കുന്നത് കുട്ടികള്‍ക്ക് ആഴ്ചയില്‍ ലഭിക്കുന്ന 114 പൌണ്ടിന്റെ ബെനിഫിറ്റ് മാത്രമാണ്. ഇതേപറ്റി ലീ പറയുന്നത് ഇങ്ങനെ: “ഞങ്ങള്‍ തൊഴില്‍ ചെയ്യുന്നുണ്ട്. അതുവഴി കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കുന്നത് വളരെ കഷ്ടം തന്നെയാണ് എന്നാലും ജനങ്ങള്‍ നല്‍കുന്ന നികുതി പണം ചൂഷണം ചെയ്തു ഞങ്ങള്‍ക്ക് ജീവിക്കേണ്ട. ഞങ്ങളുടെ മക്കള്‍ തൊഴിലിന്റെ മഹത്വം അറിയുകയും വേണം.”
1996 ല്‍ ലീ എമ്മയെ കാണുമ്പോള്‍ എമ്മ നാല് മക്കളുടെ അമ്മയായിരുന്നു, അതിനു ശേഷം ലീയുടെ ആറ് മക്കള്‍ക്കാണ് എമ്മ ജന്മം നല്‍കിയത്. ഇവര്‍ക്ക് ആഴ്ചയില്‍ സ്വന്തമായുള്ള വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കാന്‍ 50 പൌണ്ടും 200 പൌണ്ട് ഷോപ്പിങ്ങിനും ചിലവാണ് വരുന്നത്. തങ്ങളുടെ മക്കള്‍ തങ്ങളെ മനസിലാക്കുന്നുണ്ടെന്നും അവര്‍ക്ക് തങ്ങളുടെ കഷ്ടപ്പാട് നന്നായ് അറിയാമെന്നും ഈ പങ്കാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ മാതൃകപരമായ് ജീവിതം നയിക്കുന്നവരും ബ്രിട്ടനില്‍ ഉണ്ടെന്നിരിക്കെ ജനങ്ങള്‍ നല്‍കുന്ന നികുതി പണം ചൂഷണം ചെയ്യാന്‍ കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കുന്ന രക്ഷിതാക്കള്‍ ഇവരെ കണ്ടു പഠിച്ചാല്‍ ബ്രിട്ടന്‍ എന്നേ നന്നായേനെ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല